ചലച്ചിത്രം

'പെണ്ണായതുകൊണ്ടാണ്‌ അവര്‍ക്കെതിരേ ഹാലിളകുന്നത്'; പാര്‍വതിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ച് ആഷിക് ആബു

സമകാലിക മലയാളം ഡെസ്ക്

പാര്‍വതി പെണ്ണായതുകൊണ്ടാണ് അവര്‍ക്കെതിരേ  സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സംവിധായകന്‍ ആഷിക് അബു. ഞാന്‍ ഇതിലും വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടും എനിക്ക് എതിരേ ഇത്ര വലിയ പ്രതികണമുണ്ടായിട്ടില്ല. പാര്‍വതി ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് അവര്‍ക്കെതിരേ ഹാലിളകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രമായ മായാനദിയുടെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അവര്‍ എത്ര വലിയ നടിയാണെങ്കിലും അവര്‍ ഒരു സ്ത്രീയാണ്. അതിനാലാണ് ഇത്ര വലിയ ഹാലിളക്കമുണ്ടാകുന്നത്. താന്‍ ഇതിലും വലുത് പറഞ്ഞിട്ടും ഇത്ര ഹാലിളക്കമുണ്ടായിട്ടില്ല.' അദ്ദേഹം വ്യക്തമാക്കി. മായാനദിയുടെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചതുപോലെയല്ല ഷൂട്ട് ചെയ്തത്. ഒരു പാട് ലെയറുകളുള്ള ചിത്രമാണ് മായാനദിയെന്നും അതിനാല്‍ വളരെ പതുക്കെ മാത്രമാണ് ആളുകളില്‍ എത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡാഡി കൂള്‍ സിനിമ പരാജയപ്പെട്ടതോടെ തിരക്കഥ എഴുതുന്നത് താന്‍ അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയത്. എന്നാല്‍ അത് ചെയ്തപ്പോള്‍ വേറെ പോലെ ആയിപ്പോയി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ പ്രശ്‌നവും ആ സിനിമയ്ക്കുണ്ടായിരുന്നെന്നു. അതോടെ തിരക്കഥ എഴുതുന്ന പണി താന്‍ നിര്‍ത്തിയെന്നആഷിക് അബു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം