ചലച്ചിത്രം

ഫഹദിനേക്കാള്‍ മനോഹരമായി ഉദയനിധി മഹേഷിനെ അവതരിപ്പിച്ചു; പ്രിയദര്‍ശന്‍ 

സമകാലിക മലയാളം ഡെസ്ക്

പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പുകഴ്ത്തിയ ചിത്രമാണ് 2016ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവന എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച അഭിനയമാണ് പുറത്തുകൊണ്ടുവന്നത്. മലയാളത്തില്‍ വന്‍കൈയ്യടിനേടിയ ഈ ചിത്രത്തിന്റെ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍.

റീമേക്ക് വാര്‍ത്തകള്‍ വന്നനാള്‍ മുതല്‍ നിറഞ്ഞ ആകാംഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. നിമിര്‍ എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുക. ഇതില്‍ അധികം പേരും ഉറ്റുനോക്കുന്നത് മലയാളത്തില്‍ ഫഹദ് ചെയ്ത കഥാപാത്രം ആവതരിപ്പിക്കുന്ന ഉദയനിധി സ്റ്റാലിനെ തന്നെ. എന്നാല്‍ ഫഹദിനേക്കാള്‍ മികച്ചതാണ് ചിത്രത്തിലെ ഉദയനിദിയുടെ പ്രകടനമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ അഭിപ്രായപ്പെടുന്നത്. 

സിനിമയില്‍ മഹേഷിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹീന്ദ്രനാണ് ആദ്യം ഇക്കാര്യം പറഞ്ഞതെന്നും പിന്നീട് താനും ഇത് ശ്രദ്ധിക്കുകയായിരുന്നെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഉയനിദിയെ അല്ലാതെ മറ്റൊരാളെ ഈ കഥാപാത്രത്തിനായി ലഭിക്കില്ലെന്നും ഒന്നോ രണ്ടോ രംഗങ്ങളിലല്ലാതെ മറ്റൊരിടത്തും ഉയനിദി അഭിനയിച്ചതായി തോന്നിയിരുന്നില്ലെന്നും വളരെ അനായാസകരമായി അദ്ദേഹം ഓരോ രംഗങ്ങളിലും പെരുമാറുകയായിരുന്നെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ പ്രിയദര്‍ശന്റെ ഈ വിലയിരുത്തലിനെതിരെ പ്രതിഷേധവുമായി ഫഹദ് ആരാധകര്‍ എത്തികഴിഞ്ഞു. ഫഹദുമായി ഉദയനിധിയെ താരതമ്യം ചെയ്യാന്‍ പോലും പാടില്ലെന്നാണ് ഇവരുടെ അഭിപ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം