ചലച്ചിത്രം

സ്‌റ്റൈല്‍ മന്നന്റെ അവസാന ചിത്രം ഇതായിരിക്കും; രജനീകാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സിനിമ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. 2.0, കാല എന്നീ സിനിമകള്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനി അറിയിച്ചത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് രജനീകാന്ത് ഒരു സിനിമ ഇറക്കാനുള്ള ഒരുക്കത്തിലാണ്. 

കബാലി സംവിധായകന്‍ പാ രഞ്ജിത്തുമായി ചേര്‍ന്നായിരിക്കും സിനിമ എടുക്കുക. ഇത് സ്‌റ്റൈല്‍ മന്നന്റെ സിനിമ ജീവിതത്തിലെ അവസാനത്തെ സിനിമയായിരിക്കുമെന്നും പറയപ്പെടുന്നു. രാഷ്ട്രീയം പ്രമേയമാക്കിയുള്ള സിനിമ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സഹായകരമാക്കുന്ന രീതിയിലായിരിക്കും ചിത്രീകരിക്കുക. ദളിത് രാഷ്ട്രീയമായിരിക്കും ചിത്രത്തില്‍ പറയുക. കൃത്യമായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടായിരിക്കുമെന്ന് നേരത്തെ തന്നെ പാ രഞ്ജിത് വ്യക്തമാക്കിയിരുന്നു. 

കാലയുടെ റിലീസിനും അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതും ആശ്രയിച്ചതായിരിക്കും പുതിയ സിനിമയിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുക. തമിഴ് ചിത്രമായിരിക്കുമെങ്കിലും മുംബൈ പശ്ചാത്തലമുള്ളതിനാല്‍ ചില സംഭാഷണങ്ങള്‍ മറാത്തിയിലും ഹിന്ദിയിലുമായിരിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രജനിയുടെ രാഷ്ട്രീയത്തിന് അനുസരിച്ചുള്ള തിരക്കഥയുടെ ജോലികള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും