ചലച്ചിത്രം

വാടക കൊടുക്കാത്തതിനാല്‍ മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇറക്കി വിട്ടു

സമകാലിക മലയാളം ഡെസ്ക്

പാരിസ്: വാടക നല്‍കാത്തതിനാല്‍ ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ പാരിസിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് കോടതിയാണ് ഷെരാവത്തിനെതിരെ നിയമനടപടി പുറപ്പെടുവിച്ചത്. ഏകദേശം 60 ലക്ഷം രൂപയാണ് (9400 ഡോളര്‍) വാടകയിനത്തില്‍ നല്‍കാനുള്ളത്.

ഡിസംബര്‍ 14ന് മുന്‍പ് അപ്പാര്‍ട്‌മെന്റ് ഒഴിഞ്ഞുകൊടുക്കണമെന്നും കുടിശ്ശിക തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ വാങ്ങിവെച്ച ഫര്‍ണിച്ചറുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിരുന്നു. മല്ലികാ ഷെരാവത്തും അവരുടെ ഫ്രെഞ്ച് ബോയ്ഫ്രണ്ടായ സെറില്‍ ഓക്‌സന്‍ഫന്‍സും ഒന്നിച്ചെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്.

2017 ജനുവരി ഒന്നിനാണ് ഇരുവരും ചേര്‍ന്ന് 6,054 യൂറോ മാസവാടകയ്ക്ക് അപ്പാര്‍ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. എന്നാല്‍ ഒരു വര്‍ഷത്തിനിടെ വാടകയിനത്തില്‍ വെറും 2715 യൂറോ മാത്രമാണ് ഇവര്‍ നല്‍കിയതെന്ന് അപ്പാര്‍മെന്റ് ഉടമ പറഞ്ഞു. 

തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് വാടക നല്‍കാതിരുന്നതെന്നാണ് നവംബര്‍ 14 ന് കോടതിയില്‍ ഹാജരായ മല്ലിക ഷെരാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

അപ്പാര്‍മെന്റ് വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്ത നിഷേധിച്ചുകൊണ്ട് നേരത്തെ മല്ലിക ഷെരാവത്ത് രംഗത്തെത്തിയിരുന്നു. 'ഈ വാര്‍ത്ത തെറ്റാണ്. തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്‌മെന്റ് പാരിസിലില്ല'. എന്റെ പേരില്‍ മറ്റാരെങ്കിലും ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതാകാം'- മല്ലിക പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍