ചലച്ചിത്രം

മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക് ; തിരിച്ചുവരവ് 25 വര്‍ഷങ്ങള്‍ക്ക് ശേഷം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അപരനായെത്തി ശ്രദ്ധേയനായ മദന്‍ലാല്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെയാണ് മദന്‍ലാലിന്റെ മടങ്ങിവരവ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മദന്‍ലാലിന്റെ റീ എന്‍ട്രി.

1990 ല്‍ വിനയന്‍ ചിത്രമായ സൂപ്പര്‍സ്റ്റാറില്‍ നായകനായാണ് മദന്‍ലാല്‍ സിനിമയിലെത്തുന്നത്. പിന്നീട് 1993ല്‍ പി ജി വിശ്വംഭരന്റെ പ്രവാചകന്‍ എന്ന സിനിമയിലും മദന്‍ലാല്‍ അഭിനയിച്ചു. ഇതിനിടെ ഉണ്ടായ അപകടം മദന്‍ലാലിനെ സിനിമയില്‍ നിന്നും അകറ്റി. 

മദന്‍ലാല്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍

കാല്‍നൂറ്റാണ്ടിനുശേഷം വിനയന്‍ ചിത്രത്തിലൂടെ തന്നെയാണ് മദന്‍ലാലിന്റെ തിരിച്ചുവരവ് എന്നതും സവിശേഷതയാണ്. വിനയന്‍ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കോടീശ്വരനായ തമിഴ് നിര്‍മാതാവിന്റെ വേഷമാണ് മദന്‍ലാല്‍ ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷമാണ് മദന്‍ലാലിന്റതെന്ന് സംവിധായകന്‍ വിനയന്‍ സൂചിപ്പിച്ചു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയാണ് വിനയന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിഒരുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം