ചലച്ചിത്രം

ഇത് ഞങ്ങളെത്തന്നെ അദ്ഭുതപ്പെടുത്തിയ സിനിമ; കാര്‍ബണെക്കുറിച്ച് മമത 

സമകാലിക മലയാളം ഡെസ്ക്

കാര്‍ബണ്‍ ഇതുവരെയുള്ള അഭിനയ ജീവിതത്തിലെ ഏറ്റവും കഠിനമായ ചിത്രമെന്ന് നടി മമ്ത മോഹമന്‍ദാസ്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ് ലൊക്കേഷന്‍ വിട്ട് പോരാന്‍ മനസ്സുവരുന്നില്ലായിരുന്നെന്നും മമ്ത പറയുന്നു. കാര്‍ബണു വേണ്ടി സംവിധായകന്‍ വേണു കണ്ടെത്തിയ കാടിനുള്ളിലെ അതിമനോഹരമായ ലൊക്കേഷന്‍ തന്നെയാണ് മമ്തയ്ക്ക് ചിത്രീകരണം അവസാനിക്കണ്ടെന്ന് തോന്നാന്‍ കാരണം. 

ചിത്രത്തില്‍ നായിക സമീറയുടെ വേഷത്തിലാണ് മമ്ത എത്തുന്നത്. സാഹസികത നിറഞ്ഞ പെണ്‍കുട്ടിയാണ് സമീറയെന്നും തന്റെ ഉള്ളിലും സമീറയുടെ ചില സ്വഭാവങ്ങള്‍ ഉള്ളതുകൊണ്ട് കഥാപാത്രമാകാന്‍ അധികം പ്രയാസപ്പെടേണ്ടിവന്നില്ലെന്ന് മമ്ത പറയുന്നു. ഇടയ്ക്കിടയ്ക്ക് ലൊക്കേഷന്‍ മാറിയിരുന്നതിനാല്‍ തുടക്കത്തില്‍ ചില ബുദ്ധിമുട്ട് നേരിട്ടെങ്കിലും ഒരിക്കല്‍ സിങ്ക് കിട്ടിയപ്പോള്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നെന്ന് മമ്ത പറയുന്നു. 

കാര്‍ബണിലേക്ക് എത്താനുള്ള ആദ്യ കാരണം സംവിധായകന്‍ വേണുവാണെന്നും കഥ തുടരുന്നു എന്ന തന്റെ ചിത്രത്തിലെ സെറ്റില്‍ മുതല്‍ തുടര്‍ന്നുപോരുന്ന പരിചയമാണ് അദ്ദേഹവുമായെന്നും മമ്ത പറഞ്ഞു. അച്ഛന്റെ സ്ഥാനത്തുള്ള വ്യക്തിയാണ് തനിക്ക് അദ്ദേഹമെന്നും മമ്ത കൂട്ടിച്ചേര്‍ത്തു. 'കാടിനുള്ളില്‍ ഇത്ര മനോഹരമായ ലൊക്കേഷനുകള്‍ വേണുസര്‍ എങ്ങനെ കണ്ടെത്തുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. അവസാന ഷെഡ്യൂളും പൂര്‍ത്തീകരിച്ച് ചിത്രീകരണം അവസാനിപ്പിച്ചപ്പോള്‍ സെറ്റില്‍ നിന്ന് പോരേണ്ടെന്നായിരുന്നു', മമ്ത പറഞ്ഞു. 

ഫഹദുമായി ചേര്‍ന്ന് ഒരു സിനിമ ചെയ്യണമെന്ന് വളരെകാലമായി ആഗ്രഹിക്കുന്നതാണെന്നും ഇത്തരത്തിലൊരു മികച്ച സിനിമയിലൂടെ അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്ത പറയുന്നു. 'ആദ്യത്തെ ദിവസം ഫഹദിനെ കണ്ടപ്പോള്‍ തന്നെ ഒരുപാടുനാള്‍ പരിചയമുള്ള രണ്ടുപേരേ പോലെയാണ് ഞങ്ങള്‍ സംസാരിച്ചത്. കഥാപാത്രമായി നില്‍ക്കുമ്പോള്‍ ഓരോ സീനും മികച്ചതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ചില സീനിലൊക്കെ തമ്മില്‍ അത്ഭുതപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്', മമ്ത പറഞ്ഞു. 

ഫഹദിനും മമ്തയ്ക്കും പുറമേ ദിലീഷ് പോത്തന്‍, നെടുമുടിവേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ സംഗീതം വിശാല്‍ ഭരദ്വാജാണ്. ബോളിവുഡ് ഛായാഗ്രാഹകനും മലയാളിയുമായ കെ.യു മോഹനനാണ് ക്യാമറ. തൃശ്ശൂരിലെ ചിമ്മിനി വനത്തിലും വാഗമണ്ണില്‍ നിന്നുമാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത