ചലച്ചിത്രം

ഇഷ ഗുപ്തയുടെ ചുണ്ടുകള്‍ ശ്രദ്ധിച്ചോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ഇഷ ഗുപ്ത വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇക്കുറി ഇഷയുടെ ചുണ്ടുകള്‍ക്ക് വന്ന മാറ്റം ചൂണ്ടികാട്ടിയാണ് ഇന്റര്‍നെറ്റ് ലോകത്ത് വാര്‍ത്തകള്‍ നിറയുന്നത്. ഇഷ തന്റെ ചുണ്ടുകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് ഇഷയുടെ പുതിയ ചിത്രങ്ങള്‍. 

ഇഷ ആന്‍ജലീന ജോളിയെപ്പോലെ തോന്നിപ്പിക്കുന്നെന്ന് മുന്‍പ് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇഷയുടെ ചുണ്ടുകളായിരുന്നു ഈ താരതമ്യങ്ങള്‍ക്ക് പിന്നിലെ കാരണവും. എന്നാല്‍ തന്നെ ആന്‍ജലീനയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ലാത്തതാണ് ഇഷ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാകാന്‍ കാരണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

തന്നെ കണ്ടാല്‍ ആന്‍ജലീനയെപോലെ തോന്നിപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലാണെന്ന് മുമ്പ് ഇഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചുണ്ടുകള്‍ മാറ്റിവയ്ക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ വരെ തയ്യാറാണെന്നും മറ്റാരെയെങ്കിലും ചൂണ്ടിക്കാട്ടി സാദൃശ്യമുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നതിനേക്കാള്‍ ഇഷ്ടം തന്റെ അമ്മയെപോലെയിരിക്കുന്നു എന്ന് കേള്‍ക്കാനാണെന്നും നടി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ