ചലച്ചിത്രം

ആമി എനിക്ക് കൈവന്ന ഭാഗ്യം; ആമിയെ സ്‌നേഹിക്കുന്ന കലാകാരന്‍മാരോടൊപ്പം മഞ്ജു

സമകാലിക മലയാളം ഡെസ്ക്

മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇപ്പോള്‍ മഞ്ജുവായിരിക്കും. ആ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് അതില്‍ ജീവിക്കുകയാണ് മഞ്ജു. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്. 

'ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം'- സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വിമന്‍സ് റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ ഇന്‍ സിംഗപ്പൂരില്‍ പങ്കെടുത്തശേഷം മഞ്ജു പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഫെസ്റ്റിവലിലെ അനുഭവം പങ്കുവച്ചത്. തനിക്കവിടെ ലഭിച്ച സ്‌നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു എന്നും മഞ്ജു തന്റെ ഫേസിബുക്ക് പേജില്‍ കുറിച്ചു.

മഞ്ജു വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Team Aami is very blessed to have had the opportunity to proudly introduce our film through its trailer on an international platform at the Asian Women Writer's Festival in Singapore, followed by a very warm interaction with wonderful art lovers from various parts of the world. 


നമ്മുടെ സ്വത്തായ ആ വലിയ കഥാകാരിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോൾ എനിക്ക്‌ കൂടുതൽ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം! എനിക്കവിടെ ലഭിച്ച സ്നേഹം മുഴുവൻ അവർ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്