ചലച്ചിത്രം

അപ്പുവിനെപ്പോലെ ഒരു മകന്റെ അച്ഛനായത് ലാലേട്ടന്റെ ഭാഗ്യം: ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

പ്പു എന്ന സഹസംവിധായകന്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി. പ്രണവിന് ആശംസകളറിയിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് ഇങ്ങനെ പറഞ്ഞത്. ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണവിനെ പരിചയപ്പെട്ടതെന്നും മറ്റാരേക്കാളും പ്രണവ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും ഹരീഷ് പറഞ്ഞു. 

'ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പര്‍ താരത്തിന്റെ കൂടെ നില്‍ക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു'- ഹരീഷിന്റെ വാക്കുകള്‍. 

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാവരും സ്നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ് ...അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിൽ വെച്ചാണ് .... ജോസൂട്ടിയുടെ സ്ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പർ താരത്തിന്റെ കൂടെ നിൽക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു .... ഒരു സഹ സംവിധായകന്റെ പൂർണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടൻമാരൂടെ ആവിശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു .. ദിലീപിന്റെ കാര വണിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു... മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയിൽ ഷെയർ ചെയത് താമസിക്കുന്നു .. പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടൻ.... അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം... ആദിക്കും അപ്പുവിനും വിജയാശംസകൾ.....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ