ചലച്ചിത്രം

പ്രണവ് സൂപ്പര്‍ സ്റ്റാര്‍ ആവാന്‍ ജനിച്ചവന്‍; ആശംസയുമായി ദുല്‍ഖര്‍

സമകാലിക മലയാളം ഡെസ്ക്

നാളെ പ്രണവ് മോഹന്‍ലാലിന്റെ, എല്ലാവരുടെയും അപ്പുവിന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസാണ്. ആദിക്ക് ആശംസയര്‍പ്പിച്ച് ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി ആളുകള്‍ എത്തുമ്പോള്‍ മലയാളത്തിന്റെ സ്വന്തം ഡിക്യൂവിന്റെ സ്‌നേഹനിര്‍ഭരമായ ആശംസയും. പ്രിയപ്പെട്ട അപ്പു, എന്ന് തുടങ്ങുന്ന ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

'നമ്മള്‍ തമ്മില്‍ എന്നും നല്ലൊരു ബന്ധമുണ്ടായിരുന്നു. അത്, നീ കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ തുടങ്ങിയതാണ്. അന്ന് നിനക്ക് ഏഴ് വയസ് പ്രായമേ കാണുകയുള്ളു. നീയെനിക്കെന്നുമെന്റെ കുഞ്ഞനിയനാണ്'- ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. മാത്രമല്ല, നിന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒന്നും ഭയക്കേണ്ടതില്ല, നീ സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ വേണ്ടി ജനിച്ചയാളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ദുല്‍ഖര്‍ പ്രണവിനെക്കുറിച്ചെഴുതി.

പ്രണവും ദുല്‍ഖറും തമ്മിലുള്ള അടുപ്പവും മഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ബന്ധവും ഈ വരികളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ദുല്‍ഖറിന്റെ പോസ്റ്റ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍