ചലച്ചിത്രം

ഇനി മലയാള സിനിമയിലേക്കില്ല, സ്ത്രീ ലൈംഗികതയെ മോശമായി ചിത്രീകരിക്കുന്നത് ഇവിടെ നടന്നുകൊണ്ടേയിരിക്കുന്നു; വിദ്യാ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

മിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ ചിത്രത്തില്‍ അമിത ലൈംഗികത കടന്നു വന്നേനെ എന്നുള്ള കമലിന്റെ പ്രസ്താവന നിരവധി വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ആ സമയത്ത് കമല്‍ മറുപടി അര്‍ഹിക്കുന്നില്ല എന്ന് മാത്രമേ വിദ്യാബാലന്‍ പ്രതികരിച്ചിരുന്നുള്ളു. ഇതിനോടുള്ള വിദ്യയുടെ പ്രതികരണം എന്താണെന്നറിയാന്‍ ഏവര്‍ക്കും ആകാംഷ ഉണ്ടായിരുന്നു താനും. 

ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യ വിവാദങ്ങളെപ്പറ്റി മനസുതുറന്നത്. കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല . സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതിലധികം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിയ്ക്കു താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. വിദ്യാ ബാലന്‍ പറഞ്ഞു.

മലയാളത്തിലെയും തമിഴിലെയും നിരവധിചിത്രങ്ങളില്‍ നിന്നൊഴിവാക്കപ്പെട്ട് രാശിയില്ലാത്തവള്‍ എന്നു കിട്ടിയ പേര് മാറി വരുമ്പോഴാണ്  കമലിന്റെ ചിത്രത്തില്‍ തനിയ്ക്ക് അവസരം ലഭിച്ച്. താന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിയ്ക്കാന്‍  തയ്യാറാണെന്ന് കമല്‍ അറിയിച്ചിരുന്നായും വിദ്യ പറയുന്നു. അതിനിടയില്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണെന്നും മനസിലായി. അത്രയും ശക്തയായ ഒരാളെ അവതരിപ്പിക്കാന്‍ ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായുണ്ട്.

എന്നാല്‍ ഇവിടെ തന്റെയും കമലിന്റെയും വീക്ഷണങ്ങള്‍ തെറ്റായി പോയെന്നാണ് നടി പറയുന്നത്. ഞാനുദ്ദേശിച്ചതു പോലെ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്നു മാത്രം പറഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്നും വിദ്യ വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു