ചലച്ചിത്രം

പ്രിയപ്പെട്ട അപ്പു, അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ; പ്രണവിനോട് മഞ്ജു വാര്യര്‍

സമകാലിക മലയാളം ഡെസ്ക്

പ്രിയപ്പെട്ട അപ്പു, ആശംസകള്‍, അഭിനന്ദനങ്ങള്‍! അച്ഛനോളവും അതിനു മീതെയും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ! പ്രണവ് മോഹന്‍ലാലിന്റെ ആദി എന്ന ചിത്രം കണ്ടതിന് ശേഷം മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതി. ആരാധകരുടെ ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നാണ് മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ചിത്രം തിയേറ്ററുകളിലെത്തിയത്.

ചിത്രം തിയേറ്ററുകളില്‍ എത്തിന്നതിന് മുന്‍പ് തന്നെ താരത്തിന് ആശംസകളര്‍പ്പിച്ച് ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധിപേര്‍ എത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും അതിഥി താരങ്ങളായെത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട്. 

മലയാളത്തില്‍ ആദ്യമായാണ് പാര്‍ക്കൗര്‍ വരുന്നത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നു. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. എന്നാല്‍ ഹെവി ആക്ഷന്‍ പ്രതീക്ഷിച്ച് ആരും തിയേറ്ററിലേക്ക് വരരുതെന്നാണ് സംവിധായകന്‍ തന്നെ പറഞ്ഞിരിക്കുന്നത്. 'ആദി' ഒരു ഫാമിലി എന്‍ര്‍ടെയ്‌നര്‍ കൂടിയാണ്.

മേജര്‍ രവി സംവിധാനം ചെയ്ത 'പുനര്‍ജ്ജനി' യിലൂടെയായിരുന്നു പ്രണവ് സിനിമയിലേക്കെത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അന്ന് നേടിയിരുന്നു. പിന്നീട് 'ഒന്നാമന്‍' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലത്തെ അവതരിപ്പിച്ചതും പ്രണവായിരുന്നു. പിന്നീട് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്താണ് പ്രണവിനെ കാണാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ