ചലച്ചിത്രം

വൈറലായി പരിനീതിയുടെ വയറിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ 

സമകാലിക മലയാളം ഡെസ്ക്

നടി പരനീതി ചോപ്രയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ചര്‍ച്ചാവിഷയം. അടുത്തിടെ ശരീരഭാരം കുറച്ച പരനീതി തന്റെ വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് കാണിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായിരിക്കുന്നത്. അഭിമാനത്തോടെ സ്‌ട്രെച്ച്മാര്‍ക്കുകള്‍ തുറന്നുകാട്ടുന്നു എന്നു തുടങ്ങി താരത്തിന്റെ ചിത്രത്തിനടിയില്‍ കമന്റുകളുമായി എത്തിയത് നിരവധി ആരാധകരും. 

സ്‌ട്രെച്ച്മാര്‍ക്കുകള്‍ മറയ്ക്കാന്‍ കരീന കപൂര്‍ ഫോട്ടോഷോപ്പിന്റെ സഹായം തേടിയത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് പരനീതിയുടെ പോസ്റ്റ്. എന്തായാലും പരനീതിയെ ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ കഠാനാധ്വാനത്തിന്റെ ഫലമാണ് ഈ സ്‌ട്രെച്ച്മാര്‍ക്കുകള്‍ എന്നുപോലും കമന്റുകള്‍ വായിക്കാം. 

2014ല്‍ കില്‍ ദില്‍ എന്ന ചിത്രത്തിന് ശേഷം ഫിറ്റ്‌നെസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പരനീതി സിനിമയില്‍ നിന്ന് മൂന്ന് വര്‍ഷം വിട്ടുനില്‍ക്കുകയായിരുന്നു. ശരീരഭാരം കാരണം വളരെയധികം ബുദ്ധിമിട്ടിയിരുന്നെന്നും ഇത് മറികടക്കാന്‍ സ്വയം പരിശ്രമിക്കണമെന്ന് തീരുമാനിക്കുകയായിരുന്നെന്നും പരനീതി മുമ്പ് അഭിമുഖങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തെ പ്രയത്‌നമാണ് ഫിറ്റ്‌നസ് നേടിയെടുക്കാന്‍ സഹായിച്ചതെന്നും താരം പറഞ്ഞു. പിന്നീട് മേരി പ്യാരി ബിന്ദുവിലൂടെ 2017മുതല്‍ ബോളിവുഡില്‍ സജീവമായ പരനീതി അവസാനമായി അഭിനയിച്ചത് ഗോല്‍മാല്‍ 4ലാണ്. അക്ഷയ് കുമാറിനൊപ്പമുള്ള കേസരിയും അര്‍ജുന്‍ കപൂറിനൊപ്പമുള്ള നമസ്‌തെ കാനഡയും സന്ദീപ് ഓര്‍ പിന്‍കി ഫറാറുമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്