ചലച്ചിത്രം

ആരാണ് യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍..? നയന്‍സോ അനുഷ്‌കയോ...!!

സമകാലിക മലയാളം ഡെസ്ക്

തങ്ങളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നുള്ള തര്‍ക്കത്തിലാണ് തമിഴ് ചലച്ചിത്ര ആസ്വാദകര്‍. നിലവില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള ഏക നടി തെന്നിന്ത്യയുടെ സ്വന്തം നയന്‍താരയാണ്. നിരവധി ചിത്രങ്ങളിലെ മികച്ച പ്രകടനം കൊണ്ടാണ് താരം അവിടെയെത്തിയതും. മലയാള പ്രേഷകര്‍ക്കിടയിലും നയന്‍സിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

നയന്‍സിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അറം ഹിറ്റായതോടെ പദവിക്ക് മാറ്റ് കൂടി. നയന്‍സ് ജില്ലാ കലക്ടറായി തിളങ്ങിയ ചിത്രത്തിന് ചെന്നൈയില്‍ മാത്രം മൂന്ന് ദിവസം കൊണ്ട് 1.08 കോടിയാണ് കളക്്ഷനുണ്ടായിരുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നയന്‍താര ചെന്നിടത്തെല്ലാം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും തലൈവി എന്നും വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ചിരിച്ചുകൊണ്ട്, കൈവീശി കാണിച്ച് താരം അത് നന്നായി ആസ്വദിക്കുന്നുണ്ട്.

എന്നാലിപ്പോള്‍ നയന്‍താരയ്ക്ക് തമിഴ് ചലച്ചിത്ര മേഖലയില്‍ നിന്നു തന്നെ ഒരു വെല്ലുവിളി ഉയരുന്നുണ്ട്. മറ്റാരുമല്ല, ദേവസേനയായി ആരാധകരുടെ മനസ് കീഴടക്കിയ അനുഷ്‌ക ഷെട്ടിയാണത്. ബാഹുബലിക്ക് പിന്നാലെ പുതിയ ചിത്രമായ ബാഗമതിയിലെ പ്രകടനം അനുഷ്‌കയ്ക്ക് തമിഴകത്ത് കൂടുതല്‍ ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. 

തെലുങ്കില്‍ നിന്നും റീമേക്ക് ചെയ്ത ചിത്രമായിട്ടുകൂടെ മൂന്ന് ദിവസം കൊണ്ട് 1.02 കോടിയുടെ കളക്ഷനാണ് ചെന്നൈയില്‍ മാത്രം ബാഗമതി നേടിയത്. ഇതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടത്തെ ചൊല്ലി ആരാധകര്‍ തമ്മില്‍ തര്‍ക്കമുയരുന്നത്. നയന്‍താരയല്ല അനുഷ്‌കയാണ് യഥാര്‍ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അനുഷ്‌ക ഫാന്‍സ് പറയുന്നത്. എന്നാല്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ തന്നെയാണ് നയന്‍സിന്റെ ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്