ചലച്ചിത്രം

ആദ്യ ബോളിവുഡ് സിനിമ, വിദേശചിത്രത്തിന്റെ റീമേക്ക് എന്ന് ജിത്തു ജോസഫ്

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദി തീയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ ബോളിവുഡിലേ ആദ്യ ചിത്രത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് ജിത്തു ജോസഫ്. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറുമായിരിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുക.

ഒരു വിദേശഭാഷാ ചിത്രത്തിന്റെ റീമേക്കാണ് തന്റെ ആദ്യ ബോളിവുഡ് സിനിമയെന്നും ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം നേടിയിട്ടുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ചിത്രം ത്രില്ലര്‍ സ്വഭാവമുള്ള ഒന്നാണെന്നും തിരക്കഥ ഒരുക്കുന്നത് താനല്ലെന്നും ജിത്തു പറഞ്ഞു. 

തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കാനാണ് ജിത്തു പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നായികയായി ഒരു പുതിയമുഖം കണ്ടെത്താന്‍ പദ്ധതിയുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല