ചലച്ചിത്രം

'അന്ന് ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ആദി എന്ന ചിത്രത്തിലൂടെ നായക വേഷത്തില്‍ അരങ്ങേറ്റം കുറിച്ച പ്രണവ് മോഹന്‍ലാലിനെ പ്രശംസിച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍. ഒരു പഴയ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ചാണ് അദ്ദേഹം പ്രണവിനെക്കുറിച്ച് കുറിപ്പെഴുതിയത്. 

ശിവാജി ഗണേശനെ നായകനാക്കി ബാലചന്ദ്ര മേനോന്‍ തമിഴില്‍ 'തായ്ക്കു ഒരു താലാട്ട്' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിനിടെ തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ വീ്ട്ടിലെത്തിയ സംഭവം ഓര്‍മിച്ചെടുക്കുക കൂടിയാണ് ബാലചന്ദ്ര മോനോന്‍

ഈ ഫോട്ടോക്ക് ഈ നിമിഷം വാര്‍ത്താ പ്രാധാന്യം വന്നിരിക്കുന്നു...
നടികര്‍ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലില്‍ 'തായ്ക്കു ഒരു താലാട്ട്' എന്ന ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേര്‍ക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട ഒരു 'പൈങ്കിളി കഥയുടെ' തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാന്‍ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോള്‍ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സാക്ഷാല്‍ ശിവാജി ഗണേശന്‍ ചമ്രം പടിഞ്ഞു ബെഡില്‍. ആ മുറിയില്‍ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത് മോഹന്‍ലാലിന്റെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോള്‍ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചന്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിരിക്കുന്നു...
അതെ...
പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ' ആദി ' പ്രദര്‍ശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു ...
അഭിനന്ദനങ്ങള്‍!
പ്രണവിനും മോഹന്‍ലാലിനും ജിത്തുജോസഫിനും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്