ചലച്ചിത്രം

കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച ഹോളിവുഡ് നടന്‍ മരിച്ച നിലയില്

സമകാലിക മലയാളം ഡെസ്ക്

കുട്ടികളെ ഉപയോഗിച്ച് അശ്ലീലചിത്രം നിര്‍മിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹോളിവുഡ് നടന്‍ മാര്‍ക്ക് സാലിങിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഗ്ലീ എന്ന ടെലിവിഷന്‍ സീരീസിലെ നോവ പക്കര്‍മാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മാര്‍ക്ക് സാലിങ് പ്രശസ്തനായത്. 35വയസായിരുന്നു മാര്‍ക്ക് സാലിങിന്. 

സാലിങ്ങിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കുട്ടികളെ ഉപയോഗിച്ചുള്ള 50,000ത്തിലധികം അശ്ലീലചിത്രങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മാര്‍ച്ച് 7നായിരുന്നു സാലിങ്ങിന്റെ കേസില്‍ വിധി പറയേണ്ടിയിരുന്നത്. നാല് മുതല്‍ ഏഴ് വര്‍ഷം വരെ ഇയാളെ തടവിലടയ്ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനിരിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍. 

ലോസ് ആഞ്ചലസിനടുത്ത് തുജുന്‍കാ എന്ന സ്ഥലത്തെ തടാകത്തിനടുത്താണ് സാലിങ്ങിനെ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണം അത്മഹത്യയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയ വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്