ചലച്ചിത്രം

'വന്‍ തോല്‍വിയായിപ്പോയി'; ഊര്‍മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് ദിവ്യ ഗോപിനാഥ്

സമകാലിക മലയാളം ഡെസ്ക്

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ടതിലുള്ള നടി ഊര്‍മിള ഉണ്ണിയുടെ വിശദീകരണം രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. വിശദീകരണം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഊര്‍മിള ഉണ്ണിയ്‌ക്കെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. സിനിമ മേഖലയില്‍ നിന്ന് പോലും വിമര്‍ശനം ഉയരുന്നുണ്ട്. നടി ദിവ്യ ഗോപിനാഥാണ് ഊര്‍മിള ഉണ്ണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

 'വേലക്കാരിയായിരുന്താലും നീ എന്‍ മോഹ വല്ലി എന്ന് നടി....വന്‍ തോല്‍വിയായിപ്പോയി.'ദിവ്യ സമൂഹമാധ്യമത്തില്‍ കുറിച്ചു. വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണു തന്റെ ഭാഗത്തു നിന്നുണ്ടായത് എന്നായിരുന്നു ദിലീപിനെ തിരിച്ചു കൊണ്ടുവന്നതിനെ കുറിച്ച് ഇവര്‍ പറഞ്ഞത്.

ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. നിങ്ങള്‍ ഒരു അമ്മ അല്ലേ? ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ ആശങ്കയില്ലേ എന്നിങ്ങനെയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വളരെ അപഹാസ രൂപത്തിലുള്ള പ്രതികരണമാണ് ഇവരില്‍ നിന്നുണ്ടായത്. അമ്മേ കാണണം, അമ്മേ... അമ്മേ... എന്നും ഒരു ഫോണ്‍ വരുന്നുണ്ട് നോക്കട്ടേ എന്നിങ്ങനെയുള്ള മറുപടികളാണ് ഇവര്‍ നല്‍കിയത്.

എത്ര നല്ല കാര്യങ്ങള്‍ നടക്കുന്നു അതിനേക്കുറിച്ച് സംസാരിച്ചൂടെ എന്ന് മാധ്യമങ്ങളോട് ഊര്‍മിള ഉണ്ണി തിരിച്ച് ചോദിക്കുന്നുണ്ട്. ഇവര്‍ക്കെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഊര്‍മിള ഉണ്ണിയായിരുന്നു. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും താന്‍ ഇപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നുമാണ് ഇവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു