ചലച്ചിത്രം

ബ്രിട്ടീഷ് സായിപ്പ് ചതിച്ച് കൊന്ന കരിന്തണ്ടനായി വിനായകനെത്തുന്നു: സംവിധായിക ലീല

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ സിനിമാനുഭവങ്ങള്‍ മാത്രം മലയാളികള്‍ക്ക് സമ്മാനിച്ച കളക്ടീവ് ഫേസ്‌വണ്ണിന്റെ നിര്‍മ്മാണത്തില്‍ പുതിയൊരു ചിത്രം കൂടി വരുന്നു. 'കരിന്തണ്ടന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മലയാളി സംവിധായിക ആയ ലീല സന്തോഷ് ആണ്. 

വയനാട് ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ സഹായിച്ച ആദിവാസി യുവാവ് കരിന്തണ്ടന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ വിനായകനാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തു വന്നു. വിനായകന്റെ വിസ്മയിക്കുന്ന ചിത്രത്തോടുകൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് കളക്ടീവ് ഫേസ്‌വണ്‍. ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, കിസ്മത്ത്, ഈട, ആഭാസം തുടങ്ങിയ ചിത്രങ്ങളെല്ലാം നിര്‍മ്മിച്ചത് ഇവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്