ചലച്ചിത്രം

സിനിമാ പോസ്റ്ററില്‍ നടന്‍ പരസ്യമായി പുകവലിച്ചു: ആരോഗ്യവകുപ്പ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

പറവൂര്‍: നടന്‍ പുകവലിച്ച് നില്‍ക്കുന്ന പോസ്റ്റര്‍ പതിച്ചതിന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം കേസെടുത്തു. ഈയിടെ റിലീസ് ചെയ്ത 'പെട്ടി ലാമ്പട്ര' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പറവൂര്‍ കെഎംകെ ജങ്ഷനില്‍ അധികൃതര്‍ പിടികൂടിയത്. നടനും സംവിധായകനും നിര്‍മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്. മുന്നറിയിപ്പ് സന്ദേശമൊന്നുമില്ലാതെയായിരുന്നു പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

പറവൂരും പരിസരത്തുമായാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം നടന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍കെ കുട്ടപ്പന്റെയും അഡീഷണല്‍ ഡിഎംഒയും സിഒടിപിഎ നോഡല്‍ ഓഫീസറുമായ ഡോ വിദ്യയുടെയും നിര്‍ദേശപ്രകാരം റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പിഎന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പോസ്റ്റര്‍ കണ്ടെത്തി കേസെടുത്തത്. 

ബന്ധപ്പെട്ട നിയമത്തിലെ സെക്ഷന്‍ അഞ്ചിന്റെ ലംഘനമാണെന്ന് പിഎന്‍ ശ്രീനിവാസന്‍ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് പി ഷാന്‍, വിബി വിനോദ് കുമാര്‍, എസ് ബിജോഷ്, ആനന്ദ് സാഹര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സിനിമകളിലും പോസ്റ്ററുകളിലും പുകവലി, മദ്യപാന രംഗങ്ങളില്‍ ഇവ ആരോഗ്യത്തിന് ഹാനികരമാണെന്ന് പ്രദര്‍ശിപ്പിക്കും. ഇതൊന്നും ഇല്ലാതെ നടന്‍ പരസ്യമായി സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്റര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ