ചലച്ചിത്രം

'തന്റെ വാര്‍ത്തസമ്മേളനം ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളോടെയാണ് മാധ്യമങ്ങളില്‍ വന്നത്'; മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി 'ഫെഫ്ക'യില്‍ മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ 'ഫെഫ്ക' യോഗത്തില്‍. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നാണ് മോഹന്‍ലാല്‍ ആരോപിച്ചത്. കൂടാതെ അമ്മ വിവാദത്തെക്കുറിച്ച് വിവരിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളോടെയാണ് മാധ്യമങ്ങളില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക ഡയറക്‌റ്റേഴ്‌സ് യൂണിയന്റെ കൊച്ചിയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയത്. 

സംഘടന പിളരുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് നിര്‍മാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചചെയ്യാന്‍ എന്ന പേരില്‍ യോഗം വിളിച്ചത്. എന്നാല്‍ പരമാവധി സംവിധായകരെ സംഘടനയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. ആഷിഖ് അബുവിന്റേയും രാജീവ് രവിയുടേയും നേതൃത്വത്തില്‍ പുതിയ സിനിമാകൂട്ടായ്മ വരുന്നുണ്ടെന്ന വാര്‍ത്തകള്‍പുറത്തുവന്ന സാഹചര്യത്തില്‍ സംഘടനയില്‍ ഭിന്നിപ്പില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. 

യോഗം വിളിച്ചു ചേര്‍ത്തത് നിര്‍മാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചചെയ്യാനാണെങ്കിലും മാധ്യമങ്ങളെ വിമര്‍ശിക്കുകയായിരുന്നു പ്രധാന അജണ്ട. മാധ്യമങ്ങള്‍ സംഘടനയെ വേട്ടയാടുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതിനെ പിന്തുണച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. ഫെഫ്ക- അമ്മ- പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താരനിശയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായാണ് മോഹന്‍ലാല്‍ യോഗത്തിനെത്തിയതെന്നാണ് ഫെഫ്ക നേതൃത്വം പറയുന്നത്. 

ഇവരെ കൂടാതെ തിരക്കഥാകൃത്തും നടനും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ രഞ്ജി പണിക്കരും മാധ്യമങ്ങളെ വിമര്‍ശിച്ചു. പത്രം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതിന് ശേഷം മാധ്യമങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. മാധ്യമങ്ങളില്‍ സംഘടനയുടെ അഭിപ്രായം പറയാന്‍ പാനലുകളുണ്ടാക്കണമെന്ന് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. സംഘടനയില്‍ നിന്ന് ദിലീപിനെ എന്തിനാണ്  പുറത്താക്കിയതെന്ന് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ചോദിച്ചു. മോഹന്‍ലാലിനെ കൂടാതെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും നടന്‍ അജു വര്‍ഗീസും യോഗത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍