ചലച്ചിത്രം

പിറന്നാള്‍ ദിനത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ദുല്‍ഖറിന് ആ സമ്മാനം ലഭിച്ചു: അതൊരു നീല വണ്ടിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

രുന്ന ജൂലൈ 28ന് മലയാളികളുടെ സ്വന്തം ഡിക്യുവിന് പിറന്നാളാണ്. ആരാധകലോകത്തിന്റേയും പ്രിയപ്പെട്ടവരുടെയുമെല്ലാം സമ്മാനങ്ങും ആശംസകളും താരത്തെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അതിനെല്ലാം മുന്‍പ് ദുല്‍ഖര്‍ സല്‍മ്മാന് ഒരു രസകരമായ പിറന്നാള്‍ സമ്മാനം ലഭിച്ചു.

ബോളിവുഡില്‍ നിന്നാണ് ആ സര്‍പ്രൈസ് ഗിഫ്റ്റ് കിട്ടിയിരിക്കുന്നുന്നത്. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് സിനിമയായ കര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുരാനയാണ് പിറന്നാള്‍ സമ്മാനം നല്‍കിയത്. കര്‍വാന്‍ സിനിമയില്‍ ഉടനീളം കാണിക്കുന്ന നീല വാനാണ് ആകര്‍ഷ് സമ്മാനമായി നല്‍കിയത്. 

ഈ വാന്‍ സമ്മാനിക്കാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്, ഒന്ന് ഈ സിനിമയില്‍ ഉടനീളം ഉണ്ടായിരുന്ന പ്രധാന കഥാപാത്രമാണ് ഈ വാന്‍. ദുല്‍ഖര്‍ കൂടുതല്‍ സമയം ചെലവഴിച്ച വാനാണിത് മറ്റൊന്ന് ദുല്‍ഖറിന് വാഹനങ്ങളോടുള്ള ഇഷ്ടമാണ്. വാഹനപ്രേമിയായ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഇതും ഇരിക്കട്ടെ. ആകര്‍ഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍, മിഥില പാര്‍ക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന കര്‍വാന്‍ ആഗസ്റ്റ് 3 ന് തിയേറ്ററുകളില്‍ എത്തും. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ദി സോയ ഫാക്ടറാണ് ദുല്‍ഖറിന്റെ അടുത്ത ബോളിവുഡ് ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ