ചലച്ചിത്രം

സിഖ് ഗുരുക്കളുടെ പാത പിന്തുടരാത്ത സണ്ണി ലിയോണി 'കൗര്‍' എന്ന പേരും ഉപയോഗിക്കണ്ട: വെബ് സീരിസിനെതിരെ സിഖ് സംഘടന

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജീവിത കഥ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രമാണ് 'കരണ്‍ജിത് കൗര്‍: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍'. ചിത്രത്തില്‍ താരം അനുഭവിച്ച് പോന്ന നല്ലതും ചീത്തതുമായ അനുഭവങ്ങള്‍ തുറന്നു കാട്ടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഈയിടെ ഇതിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ശിരോമണി ഗുരുധ്വാര പര്‍ബന്ധക്(എസ്ജിപിസി) എന്ന സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ചിത്ത്രിന്റെ പേരിലെ 'കൗര്‍' എന്ന വാക്ക് ഉപയോഗിക്കുന്നതിലാണ് സംഘടനക്ക് എതിര്‍പ്പുള്ളത്. 

സിഖ് ഗുരുക്കളുടെ പാത പിന്തുടരാത്ത സണ്ണിക്ക് കൗര്‍ എന്ന പേര് ഉപയോഗിക്കാന്‍ അര്‍ഹതയില്ലെന്നും ഈ പ്രയോഗം സിഖ് മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നും എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിംഗ് ബേദി കുറ്റപ്പെടുത്തി. സണ്ണി ലിയോണ്‍ കൗര്‍ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നടി പരസ്യമായി മാപ്പു പറയണമെന്നും ബേദി ആവശ്യപ്പെട്ടു. 

വെബ് സീരീസ് ആയെടുത്ത ചിത്രം ഈ മാസം പതിനാറ് മുതല്‍ സീ ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ ആരംഭിക്കുന്നതിനിടെയാണ് സിഖ് സംഘടന എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ആദിത്യ ദത്ത് ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ നടിയുടെ ജീവിതകഥ സ്‌ക്രീനില്‍ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്