ചലച്ചിത്രം

'പ്രഭാസിനെപ്പോലെ ഒരു മരുമകനെ കിട്ടാന്‍ ആരും ആഗ്രഹിക്കും'; പ്രഭാസുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ച് അനുഷ്‌കയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും ആരാധകരുടെ പ്രിയതാരങ്ങളാണ്. ഇരുവരേയും സ്‌ക്രീനില്‍ ഒന്നിച്ചുകാണുന്നതു തന്നെ ആരാധകര്‍ക്കൊരു ഹരമാണ്. അതുകൊണ്ടു തന്നെ ജീവിതത്തിലും ഇവര്‍ ഒന്നിക്കണമെന്ന് അവരുടെ ആഗ്രഹം. ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ സുഹൃത്തുകകള്‍ മാത്രമാണ് താരങ്ങളുടെ നിലപാട്.

എന്നാല്‍ ഇതൊന്നും കേട്ട് പിന്‍മാറാന്‍ ആരാധകര്‍ തയാറല്ല. അവര്‍ തങ്ങളുടെ സംശയത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ ഇരുവരുടേയും വീട്ടുകാര്‍ ഇവര്‍ക്ക് വിവാഹം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. അനുഷ്‌ക ഉടന്‍ തന്നെ വിവാഹിതയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ മകളും പ്രഭാസും തമ്മില്‍ പ്രണയത്തിലല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അനുഷ്‌കയുടെ അമ്മ പ്രഫുല്ല ഷെട്ടി. 

''അനുഷ്‌കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവര്‍ സ്‌ക്രീനില്‍ നല്ല ജോടിയാണ്. പ്രഭാസിനെപ്പോലെ ഒരു മരുമകനെ ലഭിക്കാന്‍ ആരും ആഗ്രഹിക്കും. എന്നാല്‍ അനുഷ്‌കയും പ്രഭാസും സുഹൃത്തുക്കള്‍ മാത്രമാണ്. കല്യാണത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്.'' പ്രുഫുല്ല ഷെട്ടി പറഞ്ഞതായി ഒരു തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജമൗലി സംവിധാനം ചെയ്ത ബ്രഹാമാണ്ഡ ചിത്രം ബാഹുബലി വന്‍ വിജയമായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ശക്തമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും