ചലച്ചിത്രം

ദേശവിരുദ്ധതയെന്ന് ആരോപിച്ച് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ഗുജറാത്ത്: കൊമേഡിയന്‍ കുനാല്‍ കമ്രയുടെ സ്‌റ്റേജ് ഷോ ഗുജറാത്ത് യൂണിവേഴ്‌സിറ്റി റദ്ദാക്കി. ഷോയിലുടനീളം ദേശവിരുദ്ധത നിറഞ്ഞ് നില്‍ക്കുന്നെന്ന് ആരോപിച്ചാണ് ഗുജറാത്തിലെ എംഎസ് യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തിന്റെ ഷോ റദ്ദാക്കിയത്. ദേശവിരുദ്ധത ഉണ്ടെന്നാരോപിച്ച്  പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് യൂണിവേഴ്‌സിറ്റിക്ക് കത്തയച്ചത്.  

ആഗസ്റ്റ് 11ന് ഒരു പ്രാദേശിക സംഘടനയാണ് ഷോ  നടത്താന്‍ വേണ്ടി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയം ബുക്ക് ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. 

ഇത്തരം ദേശവിരുദ്ധ പരിപാടികള്‍ ഗുജറാത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റിയില്‍ അവതരിപ്പിക്കുന്നതു വഴി എന്ത് സന്ദേശം കൈമാറാനാണ് ഇവരെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കത്തിലൂടെ ചോദിക്കുന്നു. ദേശീയഗാനത്തെ പരിഹസിക്കുകയാണ് കുനാല്‍ കമ്ര ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല വിഭാഗീയതെയും ഭിന്നിപ്പിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്നാണ് കുനാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ