ചലച്ചിത്രം

സിനിമയില്‍ മാത്രമല്ല, ഇന്ത്യയില്‍ എവിടെയും സ്ത്രീകള്‍ സുരക്ഷിതരല്ല: ശ്രുതി ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. സിനിമാ മേഖലയില്‍ മാത്രമല്ല, എല്ലായിടത്തും സ്ത്രീകളുടെ അവസ്ഥ ഇത് തന്നെയാണെന്നാണ് ശ്രുതി പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന സുരക്ഷാഭീഷണികള്‍ നടി പങ്കുവെച്ചത്. 

'ഇവിടെ ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ സിനിമ മേഖലയില്‍ ആണ് ഇത് കൂടുതലെന്ന് ഞാന്‍ പറയില്ല. കാരണം ഞാന്‍ സിനിമ മേഖലയില്‍ വളര്‍ന്ന് വന്നവളാണ്' -ശ്രുതി പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് സ്‌നേഹവും ബഹുമാനവും എനിക്ക് ലഭിച്ചിട്ടുണ്ട്. അത് പക്ഷെ എന്റെ അച്ഛന്‍ കമല്‍ ഹാസന്‍ എന്ന വലിയ നടന്‍ ആയത് കൊണ്ടല്ല. ഞാന്‍ ഇക്കാലത്തിനിടയില്‍ ഒരുപാടു നല്ല മനുഷ്യരെയും അതുപോലെ തന്നെ മോശം വ്യക്തികളെയും ഇവിടെ കണ്ടിട്ടുണ്ട്. പക്ഷേ അത് സിനിമാമേഖലയുടെ കുഴപ്പമാണെന്ന് പറയാനില്ല. ഏത് മേഖലയിലും അത് അങ്ങനെ തന്നെയാണ്'- ശ്രുതി വ്യക്തമാക്കി. കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന സബാഷ് നായിഡുവാണ് ശ്രുതിയുടെ അടുത്ത ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം