ചലച്ചിത്രം

വേശ്യയായി ചിത്രീകരിക്കുന്നു; ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് നാനി, നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ശ്രീ റെഡ്ഡി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് തെലുങ്ക് നടി ശ്രീ റെഡ്ഡി.  മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഇത്രയധികം പ്രതിഷേധമുണ്ടായിട്ടും കാസ്റ്റിങ് കൗച്ച് തുടരുകയാണ്. മലയാളസിനിമയില്‍ രൂപംകൊണ്ട വനിത കൂട്ടായ്മയ്ക്ക് പ്രാധാന്യമുണ്ട്. തെലുങ്ക്-തമിഴ് സിനിമ മേഖലകളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. തന്നെ വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അവര്‍ പറഞ്ഞു. 

കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ടോളിവുഡിലും കോളിവുഡിലും വാഗ്ദാനങ്ങള്‍ നല്‍കി പലരും തന്നെ ശാരീരികമായി ഉപയോഗിച്ചു. അവിടെ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ല.

ഞാനൊരു പെണ്ണാണ്. എനിക്ക് രക്ഷിതാക്കളില്ല. എനിക്കെതിരെ എന്തിനാണിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നറിയില്ല. സംഘടനകളില്‍ നിന്ന് അംഗത്വം നല്‍കുന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ സിനിമയില്‍ അവസരങ്ങള്‍ വരുമ്പോ ഇവര്‍ എന്ത് ചെയ്യുമെന്നതിനെ കുറിച്ചാണ് ഭയം. ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നു പറഞ്ഞ് കേസില്‍ കുടുക്കി ജയിലിലാക്കാനാണ് ഇപ്പോഴത്തെ ശ്രമം

ഞാനെന്തിന് ബ്ലാക്ക്‌മെയില്‍ ചെയ്യണം എന്നാണ് പറയുന്നത്. എന്നെ അപമാനിക്കുകയാണ്. പക്ഷേ പോരാട്ടം തുടരം. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടി പോരാടും. തെലുങ്ക് താരം നാനിയാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്. അനുഭവങ്ങളാണ് തനിക്ക് മുന്നോട്ട് പോകാന്‍ കരുത്തു നല്‍കുന്നതെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

തമിഴ്,തെലുങ്ക് താരങ്ങള്‍ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ചിത്രങ്ങളുള്‍പ്പെടെ ശ്രീ റെഡ്ഡി സാമൂഹ്യ മാധ്യമങ്ങളില്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നാനി ഉള്‍പ്പെടെയുള്ള നടന്‍മാര്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ