ചലച്ചിത്രം

'ജയസൂര്യ... നിങ്ങളിത് കാണുക' ക്യാപ്റ്റന്റെ നൂറാം ദിനത്തില്‍ ജയസൂര്യയ്ക്ക് വേണ്ടി ഷൈജുവേട്ടന്റെ കമന്ററി 

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഫൂട്‌ബോള്‍ ആവേശത്തിന്റെ ശബ്ദമുഖമാണ് ഷൈജു ദാമോദരന്‍. ലോകകപ്പ് ഫുട്‌ബോളിന്റെയും ഐഎസ്എല്ലിന്റെയും ആവേശത്തിന് ശബ്ദം നല്‍കിയ ഷൈജു ജയസൂര്യ നായകനായി അഭിനയിച്ച ക്യാപ്റ്റന്‍ സിനിമയുടെ നൂറാം ദിനാഘോഷങ്ങളുടെ ഭാഗമായി പറഞ്ഞ കമന്ററിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളുടെ ചടുലനീക്കങ്ങള്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞതുപോലെ ആദ്യമായി ഒരു സിനിമാ നടനുവേണ്ടി ഷൈജൂ കമന്ററി പറഞ്ഞു. സദസിലിരിക്കുന്ന ജയസൂര്യയെ നോക്കി ഷൈജു പറഞ്ഞ ഓരോ വാക്കുകളിലും ഫുട്‌ബോള്‍ കമന്ററിയില്‍ കേട്ട അതേ ആവേശം നിറഞ്ഞുനിന്നു. 

'ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ...നിങ്ങളിത് കാണുക, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാളം സിനിമ...' ജയസൂര്യയടക്കം സദസിലിരുന്നവരെയെല്ലാം ആവേശത്തിലാക്കിയ ഷൈജുവിന്റെ കമന്ററി ഇങ്ങനെ. കയ്യടികളോടെയായിരുന്നു ഷൈജുവിന്റെ കമന്ററിക്ക് ജയസൂര്യയുടെ നന്ദിപ്രകടനവും.

വിപി സത്യന്‍ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവിതം പ്രമേയമാക്കി അവതരിപ്പിച്ച സിനിമയാണ് ക്യാപ്റ്റന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയത് നടി അനു സിത്താരയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ