ചലച്ചിത്രം

ഹൃതിക് റോഷന്റെ വിവാഹം ഉടന്‍, വധു മുന്‍ഭാര്യ സുസൈന്‍ തന്നെ; സത്യാവസ്ഥ ഇതാണ് 

സമകാലിക മലയാളം ഡെസ്ക്

ഹൃതിക് റോഷനും മുന്‍ഭാര്യ സൂസൈന്‍ ഖാനും വീണ്ടും വിവാഹിതരാകുന്നു എന്ന വാര്‍ത്തകളാണ് ബോളിവുഡ് ഗോസിപ് കോളങ്ങളില്‍ ഈ ആഴ്ച നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ പ്രചരിച്ച വാര്‍ത്തകളൊന്നും വാസ്തവമല്ലെന്ന വെളിപ്പെടുത്തലുമായി ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. ഹൃതിക്കും സുസൈനും തമ്മില്‍ വീണ്ടും വിവാഹിതരാകുമെന്നത് ഇപ്പോഴത്തെ അവസരത്തില്‍ വെറും സങ്കല്‍പം മാത്രമാണെന്നാണ് വിശദീകരണം. ഒന്നിച്ചിരിക്കേണ്ട സാഹചര്യങ്ങളില്‍ അവര്‍ അതിന് സമയം കണ്ടെത്താറുണ്ടെന്നും മക്കളുടെ ആവശ്യങ്ങള്‍ക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു

ഇരുവരും പിരിഞ്ഞ് കഴിയുകയാണെങ്കിലും അനിവാര്യമായ അവസരങ്ങളിലെല്ലാം രണ്ടുപേരും പരസ്പരം പിന്തുണച്ചിട്ടുണ്ടെന്നും സുസൈന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൃതിക് നല്‍കുന്ന പരിഗണന പോലെതന്നെ താരത്തിന്റെ വ്യക്തിജീവിതത്തില്‍ വന്ന പ്രതിസന്ധികളില്‍ സുസൈനും ഒപ്പംനിന്നിട്ടുണ്ടെന്ന് അവര്‍ ചൂണ്ടികാട്ടി. കങ്കണ-ഹൃതിക് പ്രശ്‌നം ഉടലെടുത്തപ്പോള്‍ സുസൈന്‍ നല്‍കിയ പിന്തുണ ഇതിനുദ്ധാഹരണമാണ്. 

സുസൈനും ഹൃതിക്കും വളരെ തുറന്ന ചിന്താഗതികളുള്ള രണ്ട് വ്യക്തിത്വങ്ങളാണെന്നും വീണ്ടും ഒന്നിച്ചുജീവിക്കാന്‍ നിശ്ചയിച്ചാല്‍ ഇരുവരും വിവാഹിതരാക്കുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. പക്ഷെ തീരുമാനം അവരുടെതായിരിക്കണമെന്നും അതുവരെ ആളുകള്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ