ചലച്ചിത്രം

അപ്രതീക്ഷിതമായി പ്രിയങ്ക പിന്‍മാറിയ ഭാരതില്‍ നായികയായെത്തുന്നത് കത്രീന

സമകാലിക മലയാളം ഡെസ്ക്

ല്‍മാന്‍ ഖാന്‍ നായകനാവുന്ന എറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഭാരത്. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായികാ സ്ഥാനം അലങ്കരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഭാരതില്‍ നിന്ന് പ്രിയങ്ക ചോപ്ര പിന്മാറുകയായിരുന്നു. ഇപ്പോള്‍ പ്രിയങ്കയ്ക്ക് പകരം ചിത്രത്തില്‍ കത്രീന കൈഫ് എത്തുന്നതായി സംവിധായകന്‍ അലി അബ്ബാസ് സഫര്‍ അറിയിച്ചു.

പ്രത്യേക കാരണങ്ങളാല്‍ പ്രിയങ്ക പിന്‍മാറുന്നുവെന്ന് സഫര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രിയങ്ക ചോപ്ര പിന്മാറിയതോടെ നിക് ജൊനാസുമായുള്ള നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയങ്കയും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രമെന്ന തരത്തില്‍ ഭാരത് വലിയ ആകാംഷയാണ് പ്രേക്ഷകരിലുണര്‍ത്തിയിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് നടി പെട്ടെന്ന് ഈ സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഇപ്പോള്‍ പ്രിയങ്കയ്ക്കു പകരമുളള പുതിയ നായികയെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചിരിക്കുന്നത്. സല്‍മാന്റെയും കത്രീനയുടെയും മുന്‍ചിത്രമായ ടൈഗര്‍ സിന്ദാഹേ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡിലെ താരജോഡികള്‍ കൂടിയാണ് ഇവര്‍. ഭാരതില്‍ കത്രീന കൂടി എത്തുന്നതോടെ ചിത്രത്തിന് വലിയ സ്വീകാര്യതയായിരിക്കും തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുക.

അതേസമയം നിക് ജൊനാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് പ്രിയങ്ക ഈ ബോളിവുഡ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്ന് വാര്‍ത്തകളുണ്ട്. നിക്കിനു വേണ്ടിയാണ് സിനിമയില്‍നിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. 

തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു