ചലച്ചിത്രം

വിജയ്, സൂര്യ, അജിത്... തമിഴ്‌സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം പണികൊടുത്ത് തമിഴ്പടം 2; ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

മിഴിലെ പ്രമുഖ താരങ്ങളെയെല്ലാം ട്രോളിക്കൊണ്ട് തമിഴ്പടം 2 ന്റെ ടീസര്‍ പുറത്തിറക്കി. വിജയ് സൂര്യ, അജിത്, വിശാല്‍ അങ്ങനെ തമിഴ്‌സിനിമ താരങ്ങള്‍ക്കെല്ലാം പണികൊടുത്തുകൊണ്ടാണ് ടീസറിന്റെ വരവ്. തമിഴിലെ മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടത്തിന്റെ രണ്ടാം ഭാഗമാണിത്.

സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവയാണ്. സിനിമകളിലെ സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ടീസറില്‍ ശിവ പ്രത്യക്ഷപ്പെടുത്തത്. തുപ്പറിവാലന്‍, മങ്കാത്ത, വിവേഗം, മേര്‍സല്‍, തുപ്പാക്കി, വിക്രംവേദ, 24 അങ്ങനെ മിക്ക ചിത്രങ്ങളിലേയും രംഗങ്ങളും തമിഴ്പടം 2 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക പോസ്റ്ററില്‍ തമിഴ് റോക്കേഴ്‌സിനെയാണ് അവര്‍ ട്രോളിയത്. ശങ്കര്‍ ചിത്രം 2.0 ത്തിനേയും തമിഴ്പടം 2 ന്റെ അണിയറ പ്രവര്‍ത്തകര്‍ ട്രോളിയിരുന്നു. മറ്റു സിനിമകളിലെ രംഗങ്ങള്‍ എടുത്ത് ഹാസ്യരൂപത്തില്‍ പുനരവതരിപ്പിക്കുന്നതിനെയാണ് സ്പൂഫ് സിനിമ എന്നു പറയുന്നത്. മലയാളത്തില്‍ പുറത്തിറങ്ങിയ അത്തരത്തിലുള്ള ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്