ചലച്ചിത്രം

നിനക്ക് അഭിനയിക്കാന്‍ അറിയാമോടി ശവമേ...!! മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടികൊടുത്ത് ആസിഫിന്റെ അനിയന്‍

സമകാലിക മലയാളം ഡെസ്ക്

പര്‍ണ്ണ ബാലമുരളിക്കെതിരെ മോശം കമന്റുമായി രംഗത്തെത്തിയ യുവാവിനെതിരെ തിരിച്ചടിച്ച് ആസിഫിന്റെ അനിയന്‍ അസ്‌കര്‍. ഇരുവരും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയപ്പോഴാണ് മോശം കമന്റുകള്‍ കൊണ്ട് ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. 

'നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി ശവമേ..' എന്നുള്ള ഒരു കമന്റാണ് ഇരുവരെയും ചൊടിപ്പിച്ചത്. കെആര്‍ രാഹുല്‍ എന്ന ഒരു ഫേസ്ബുക്ക് ഐഡിയില്‍ നിന്നായിരുന്നു അധിഷേപിച്ചുകൊണ്ടുള്ള കമന്റ് വന്നത്. ഇത്തരത്തില്‍ സൈബര്‍ ആക്രമണം കൂടിയപ്പോഴാണ് അപര്‍ണ്ണയും അസ്‌കറും നേരിട്ട് രംഗത്ത് വന്നത്. 

'മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുള്ള കമന്റ്‌സ് വന്നാല്‍ പുതിയ മലയാളി ആണ്‍കുട്ടികള്‍ക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവില്‍ ഒന്നുകൂടെ വരാന്‍ കാരണം. അത്ര മോശമായിട്ടാണ് ചിലര്‍ കമന്റിടുന്നത്. അപര്‍ണ പറയുന്നു.

കമന്റില്‍ 'ശവമേ' എന്നുവിളിച്ച യുവാവിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കൂമോ? നീ ഓര്‍ക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാല്‍ മോശമാകും. സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക'- അസ്‌കര്‍ പറഞ്ഞു. 

'ഞാന്‍ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മള്‍ പ്രതികരിക്കണം. സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണ്'- അസ്‌കര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്