ചലച്ചിത്രം

ആളുകള്‍ ആ നടിയെ ട്രോളുന്നത് അവര്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതുകൊണ്ടെന്ന് സോനം കപൂര്‍  

സമകാലിക മലയാളം ഡെസ്ക്

വിരെ ഡി വെഡ്ഡിങ്ങ് സഹതാരം സ്വര ഭാസ്‌കറിന് പിന്തുണയുമായി നടി സോനം കപൂര്‍. പാക്കിസ്ഥാന്‍ ഒരു പരാജിതരാഷ്ട്രമാണെന്ന പരാമര്‍ശവും വിരെ ഡി വെഡ്ഡിങ്ങിലെ സ്വരയുടെ സ്വംഭോഗ രംഗങ്ങളും ചൂണ്ടികാട്ടി നിരവധി ട്രോളുകളും ആക്ഷേപങ്ങളും ഉയരുന്ന പശ്ചാതലത്തിലാണ് സോനം സുഹൃത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

സ്വരയ്ക്ക് സ്വന്തമായി ഒരു അഭിപ്രായവും കാഴ്ചപാടും ഒക്കെ ഉളളതുകൊണ്ടാണ് ആളുകള്‍ താരത്തെ ട്രോളാന്‍ താത്പര്യപ്പെടുന്നതെന്നായിരുന്നു സോനത്തിന്റെ കണ്ടെത്തല്‍. ഇത് സ്വരയെ ആളുകള്‍ എത്രയധികം ഇഷ്ടപ്പെടുന്നുണ്ടെന്നതിന്റെ സൂചനയാണെന്നും  സോനം പറയുന്നു. 

"എനിക്ക് മനസിലാകുന്നത് അവര്‍ അവളെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്നാണ്. കാരണം വെറുപ്പിന്റെ മറുവശം എപ്പോഴും സ്‌നേഹമാണല്ലോ", സോനം പറഞ്ഞു.

വിരെ ഡി വെഡ്ഡിങ്ങിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിനിടെ സ്വര പാക്കിസ്ഥാനെകുറിച്ച് നടത്തിയ പരാമര്‍ശത്തോടെയാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്വരയ്‌ക്കൊപ്പം സോനം കപൂറും കരീന കപൂറുമെല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാതലത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് സ്വര നല്‍കിയ ഉത്തരമാണ് ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണം. പാക്കിസ്ഥാനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാക്കിസ്ഥാന്‍ ഒരു പരാജിത രാഷ്ട്രമാണെന്നുമായിരുന്നു സ്വരയുടെ ഉത്തരം. റിലീസിന് ശേഷം ചിത്രത്തിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗങ്ങളും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കു കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം