ചലച്ചിത്രം

മായാനദി വീണ്ടും ഒഴുകും: പ്രഖ്യാപന ചടങ്ങില്‍ മോഹന്‍ലാലും

സമകാലിക മലയാളം ഡെസ്ക്

രു കവിത പോലെ പ്രേഷക മനസിലേക്ക് ഒഴുകുകയായിരുന്നു മായാനദി. പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങില്‍ ഒരുക്കുന്നതില്‍ ആഷിക് അബുവും സംഘവും വിജയിച്ചു എന്നു തന്നെ വേണം പറയാന്‍. 

ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എടുക്കാന്‍ ഒരുങ്ങുകയാണ്. ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത് പ്രസസ്ത ബോളിവുഡ് ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണ്. മോഹന്‍ലാലിന്റെ സാനിദ്ധ്യത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്. 

മോഹന്‍ലാല്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതമായിരുന്നു ആദര്‍ശിന്റെ ട്വീറ്റ്. മലയാളത്തിലെ വലിയ ഹിറ്റായിരുന്ന, നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ മായാനദി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന എന്നായിരുന്നു ട്വീറ്റ്. മായാനദിയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ജോ രാജന്‍ ആണ്. സന്തോഷ് കുരുവിള, ആഷിക് അബു, സച്ചിന്‍ പിഗോങ്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്രൊഡ്യൂസ് ചെയ്യും. 

ശ്യാം പുഷ്‌കരനും ദിലീഷ് നായരും രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തില്‍ ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്