ചലച്ചിത്രം

മേജര്‍ രവിക്കും ഉണ്ണിമുകുന്ദനും ഇടയിലുള്ള മഞ്ഞുരുകുന്നു: ചിത്രങ്ങള്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ന്നലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു നടനും സംവിധായകനുമായ മേജര്‍ രവിയുടെ പിറന്നാളാഘോഷം. ചലച്ചിത്രമേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തെങ്കിലും ഒരാളുടെ സന്ദര്‍ശനം മേജര്‍ രവിയെ ശെരിക്കും അത്ഭുതപ്പെടുത്തി. ഉണ്ണി മുകുന്ദനായിരുന്നു മേജര്‍ രവിയെ ഞെട്ടിച്ച അതിഥി.

ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദനും മേജര്‍ രവിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയും ജയറാമുമായിരുന്നു സലാം കാശ്മീരിലെ താരങ്ങള്‍. ഉണ്ണി മുകുന്ദന്‍ സിനിമയുടെ ചിത്രീകരണം കാണാന്‍ എത്തിയതായിരുന്നു. 

ജോഷിയുടെ സഹായിയായ മേജര്‍ രവി സെറ്റിലെത്തിയിരുന്നു. അവസാനഘട്ട ചിത്രീകരണം നടക്കുന്ന അമ്പലമേടില്‍ വച്ച് മേജര്‍ രവി ഉണ്ണി മുകുന്ദനുമായി തര്‍ക്കത്തിലായെന്ന വാര്‍ത്തകളാണ് അന്ന് പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് ഇരുവരും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഉണ്ണി മുകുന്ദനോട് പരിഭവമില്ലെന്ന് മാത്രമായിരുന്നു മേജര്‍ രവി സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരുന്നത്. ഉണ്ണി മുകുന്ദന്റെ സന്ദര്‍ശനത്തോടു കൂടി എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുകയാണ്.

മേജര്‍ രവിയുടെ പിറന്നാള്‍ ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ജനാര്‍ദ്ദനന്‍, മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവീനോ തോമസ്, നീരജ് മാധവ്, ബാലു വര്‍ഗീസ് എന്നിങ്ങനെ മലയാളത്തിലെ സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ മേജര്‍ രവി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കൂടാതെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും മേജര്‍ രവി നന്ദിയും രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍