ചലച്ചിത്രം

സ്വയംഭോഗത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്, അതൊരു വലിയ കാര്യമാണ്; വീരേ ദി വെഡ്ഡിങ് വിവാദത്തില്‍ കരണ്‍ ജോഹര്‍ 

സമകാലിക മലയാളം ഡെസ്ക്

റിലീസിനു മുമ്പും അതിനുശേഷവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് വീരേ ദി വെഡ്ഡിങ്. റിലീസിന് ശേഷം ഒരുപക്ഷെ ചിത്രത്തില്‍ നടി സ്വര ഭാസ്‌കറുടെ കഥാപാത്രത്തിന്റെ സ്വയംഭോഗ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദങ്ങളായിട്ടാണെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ അഭിപ്രായം.  

വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അതെപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുമെന്നും കരണ്‍ അഭിപ്രായപ്പെട്ടു. വീരേ ദി വെഡ്ഡിങിലെ സ്വയംഭോഗ രംഗം വളരെയധികം വിവാദമായത് സ്വയംഭോഗത്തെകുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. മോശമായ പ്രതികരണങ്ങളും, ട്രോളുകളും ഒക്കെ ഉണ്ടായെങ്കിലും സ്വയംഭോഗം എന്ന വിഷയം ചര്‍ച്ചകളില്‍ ഇടം നേടി എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഇത്തരം കാര്യങ്ങള്‍ ദൈവത്തിന് നിരക്കാത്തതു ദൈവദൂഷണമാണെന്നുമൊക്കെ കരുതിയിരിക്കുന്ന ആളുകള്‍ ഈ വിഷയത്തെകുറിച്ച് മുന്‍നിര മാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ തുടങ്ങി, കരണ്‍ ജോഹര്‍ പറഞ്ഞു.

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ നടിമാര്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും ചിത്രത്തിന്റെ സംവിധായകനും പ്രശംസിക്കപ്പെടേണ്ടതുണ്ടെന്നും കരണ്‍ പറഞ്ഞു. ഇത് ഒരു ചര്‍ച്ചയായി വന്നത് അവര്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ  വിവിധ കോണുകളിലുള്ള സ്വീകരണമുറികളിലേക്ക് ഈ വിഷയം ചര്‍ച്ചയായി എത്തിയത് ഒരു വലിയ കാര്യം തന്നെയാണ്, കരണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്