ചലച്ചിത്രം

ആഢംബരക്കാറിലെത്തും, വൃത്തിയായി പൊതിഞ്ഞ് വലിച്ചെറിയും; സ്‌പോട്ടില്‍ പ്രതികരിച്ച് അനുഷ്‌ക, പിന്നാലെ പിന്തുണയുമായി കൊഹ്ലിയും 

സമകാലിക മലയാളം ഡെസ്ക്

കാറിലെത്തി യാതൊരു മടിയും കൂടാതെ പൊതുസ്ഥലത്തേയ്ക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെതിരെ പ്രതികരിച്ച് അനുഷ്‌ക ശര്‍മ. സംസാരത്തിലും എഴുത്തിലും മാത്രമല്ല, പൗരബോധം പ്രവൃത്തിയിലും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് താരസുന്ദരി.

മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്റെ കാറിന്റെ വിന്‍ഡോ തുറന്ന് തൊട്ടടുത്തുകൂടെ മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ അടുത്തേക്ക് വിളിച്ചായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

എന്തുകൊണ്ടാണ് നിങ്ങള്‍ മാലിന്യം വലിച്ചെറിയുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്നും താരം ഇവരെ ഉപദേശിക്കുന്നു. ഇങ്ങനെ വഴിയരികില്‍ മാലിന്യം വലിച്ചെറിയരുതെന്നു ഇത്തരം ആവശ്യങ്ങള്‍ക്കായി ഡസ്റ്റ്ബിന്നുകള്‍ ഉപയോഗപ്പെടുത്തണമെന്നും അനുഷ്‌ക പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരത്തിന് അഭിനന്ദനവുമായി നിരവധിപേരാണ്  എത്തുന്നത്

ഇത്തരം ആളുകള്‍ നമ്മുടെ രാജ്യത്തെ വൃത്തിയാക്കി സൂക്ഷിക്കുമോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് വിരാട് കൊഹ്ലിയാണ് അനുഷ്‌കയുടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തികള്‍ നിങ്ങള്‍ കണ്ടാല്‍ ഇങ്ങനെതന്നെ പ്രതികരിക്കണമെന്നും മറ്റുള്ളവരെ ഇതേകുറിച്ച് അവബോധമുള്ളവരാക്കാന്‍ ശ്രമിക്കണമെന്നും വിരാട് വീഡിയോ പങ്കുവച്ചുകൊണ്ട് പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്