ചലച്ചിത്രം

ദിലീപ് അതിഥി താരമായെത്തും; ആളുര്‍ സിനിമയെത്തുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ക്രിമിനല്‍ അഭിഭാഷകന്‍ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്. പത്തു കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ ദിലീപും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സലീം ഇന്ത്യ കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അഡ്വ. ആളൂരാണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആളൂര്‍ സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്നുണ്ട്.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടിയും ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുവേണ്ടിയും വാദിക്കുന്നത്  മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, തൃശൂര്‍ എരുമപ്പട്ടി സ്വദേശിയായ അഡ്വ. ബിജു ആന്റണി ആളൂര്‍ എന്ന ബി.എ ആളൂരാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. കഴിഞ്ഞ ദിവസമാണ് സുനിയുടെ വക്കാലത്ത് ഒഴിഞ്ഞത്.

ഒരു കൊലപാതകം പശ്ചാത്തലമായ  ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് ആളുര്‍ പറയുന്നത്. താന്‍ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടിയെ ചിത്രത്തിനായി സമീപിച്ചിരുന്നുവെന്നും ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂര്‍ പറഞ്ഞു.

വിദ്യാ ബാലനെയും അനുഷ്‌ക ഷെട്ടിയേയും ചിത്രത്തിലെ അതിഥിവേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുളളതായും വരലക്ഷ്മി ശരത്കുമാറും പരിഗണനയില്‍ ഉളളതായും അദ്ദേഹം വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ