ചലച്ചിത്രം

വിജയ്.., നിങ്ങള്‍ ഉത്തരവാദിത്വത്തോടുകൂടി പ്രവര്‍ത്തിക്കൂ: വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ളയദളപതി വിജയും ഹിറ്റ് മേക്കര്‍ സംവിധായകന്‍ എആര്‍ മുരുഗദോസും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'സര്‍ക്കാര്‍'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈയടുത്താണ് പുറത്തിറങ്ങിയത്. പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം ആരാധകര്‍ വന്‍ ആവേശത്തിലാണ്. അതിനിടെ 'സര്‍ക്കാരിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും പിഎം.ക നേതാവുമായ അന്‍പുമണി രാമദാസ് രംഗത്തെത്തിയിരിക്കുകയാണ്. 

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന വിജയ്‌യെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നാണ് അന്‍പുമണി പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പുകയുന്ന സിഗരറ്റും കത്തുന്ന ലൈറ്റുമായി സ്‌റ്റൈലന്‍ ലുക്കിലായിരുന്നു വിജയ് പ്രത്യക്ഷപ്പെട്ടത്. 

ഇതിനെതിരെ, ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കൂ, പുകവലി പ്രോത്സാഹിപ്പിക്കാതിരിക്കൂ എന്ന ഹാഷ്ടാഗോടെയായിരുന്നു അന്‍പുമണിയുടെ പ്രതികരണം. പുകവലിക്കുന്ന രംഗങ്ങള്‍ ഇനി തന്റെ സിനിമയില്‍ ഉണ്ടാവില്ലെന്ന് വിജയ് പ്രഖ്യാപിച്ച പത്ര റിപ്പോര്‍ട്ടും അന്‍പുമണി ട്വീറ്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി