ചലച്ചിത്രം

ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില തൃപ്തികരം; ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരില്ല

സമകാലിക മലയാളം ഡെസ്ക്

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലയാളം സിനിമ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്. ഇപ്പോള്‍ ഒമാനിലെ കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് അദ്ദേഹം. ഇതുകൊണ്ട് അദ്ദേഹത്തിന് ഉടന്‍ നാട്ടിലേക്ക് മടങ്ങാനാവില്ല. വിശ്രമം ആവശ്യമാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ നാട്ടിലേക്ക് മടങ്ങാനാകൂ എന്നും ഡോക്റ്റര്‍മാര്‍ വ്യക്തമാക്കി. 

തിങ്കളാഴ്ചയാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില വിമാനത്തില്‍ വെച്ച് വഷളാകുന്നത്. എതുടര്‍ന്ന് ഒമാനില്‍ വിമാനം അടിയന്തിരമായി ഇറക്കിയശേഷണാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. വിമാനത്തിലെ കിംഗ് ഒമാന്‍ ഹോസ്പിറ്റല്‍ കൗണ്ടറില്‍ നിന്നും പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്