ചലച്ചിത്രം

'മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിക്കൊപ്പം തന്നെ'; അഭിപ്രായം പറയാത്തത് സ്ഥലത്ത് ഇല്ലാത്തതിനാലാണെന്ന് സജിത മഠത്തില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി; അമ്മ വിവാദത്തില്‍ മലയാളത്തിലെ മുന്‍നിര താരം മഞ്ജു വാര്യരുടെ നിശബ്ദത വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചതിനെ മഞ്ജു പിന്തുണയ്ക്കുന്നില്ലെന്നും സിനിമയിലെ വനിത കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്റ്റീവില്‍ നിന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ ഇറങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളെ തള്ളി നടി സജിത മഠത്തില്‍ രംഗത്തെത്തി. ഡബ്ല്യൂസിസിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും മഞ്ജു വാര്യര്‍ സംഘടനയ്‌ക്കൊപ്പമാണെന്നും സജിത വ്യക്തമാക്കി. 

സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യൂസിസി. ആ കാര്യത്തില്‍ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനയ്‌ക്കൊപ്പമാണ്. സ്ഥലത്തില്ലാത്തതിനാലാണ് മഞ്ജു അഭിപ്രായം പറയാത്തതെന്നും നടി വ്യക്തമാക്കി. മലയാള സിനിമയിലും മീടു കാമ്പെയിന്‍ വരുമെന്നും കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരുമെന്നും സജിത പറഞ്ഞു. 

പുതിയ കുട്ടികള്‍ തുറന്നു പറയുന്നവരാണ് എന്നാല്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന പേടിയിലാണ് അവരെന്നും ഇത് എല്ലാ കാലവും നടക്കില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു. സംഘടനയ്ക്ക് ഇകത്തും പുറത്തു നിന്നും ചിലര്‍ പോരാടുന്നതു പോലെ ഇനിയുമധികം പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്