ചലച്ചിത്രം

ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിന്റെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം ആളൊരുക്കത്തിന്റെ ടീസര്‍ പുറത്ത്. ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോറും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്. 

'ആരെയോ അന്വേഷിക്കുന്ന, ഒരു വയോധികന്‍' എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ കഥയിലേക്ക് സൂചന നല്‍കുന്ന ടീസറാണ് പുറത്തിറങ്ങിയത്. ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഇന്ദ്രന്‍സ് ഓട്ടന്‍തുള്ളല്‍ വേഷമഴിച്ച് വെച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.

കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകനായ വിസി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോണ്‍, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സാംലാല്‍ പി തോമസാണ് ക്യാമറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്