ചലച്ചിത്രം

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് താന്‍ വിശ്രമത്തിലാണെന്ന് ബച്ചന്‍ ബ്ലോഗില്‍ അറിയിച്ചു.

ജോധ്പുരില്‍ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തനിക്ക് ശാരീരിക ബുദ്ധിമുണ്ടായ വിവരം വിവരിച്ചുകൊണ്ട് താരം തന്നെ ബ്ലോഗില്‍ കുറിപ്പ് എഴുതുകയായിരുന്നു. 

അമിതാഭ് ബച്ചനെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ