ചലച്ചിത്രം

'സിനിമയില്‍ അവസരം ലഭിക്കാന്‍ കിടക്ക പങ്കിടാന്‍ തയാറായാല്‍ ഇതായിരിക്കും അവസ്ഥ'; കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ഇല്യാന 

സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന നിരവധി നടിമാരാണ് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരാത്തതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാനായി സിനിമ പ്രവര്‍ത്തകരുമായി കിടക്കപങ്കിടേണ്ട അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് പിന്നെ ഭാവിയുണ്ടാവില്ലെന്നാണ് ഇല്യാന പറയുന്നത്. 

ഇത്തരം നടപടികള്‍ക്കെതിരേ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കണമെന്നാണ് നടി പറയുന്നത്. 'കാസ്റ്റിങ് കൗച്ച് പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകും. ഈ നാട്ടിലെ താരങ്ങള്‍ ആരാധിക്കപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്കൊന്നും ഒരു മോശം വശമുണ്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ല. അവരുടെ ശബ്ദം ഉയരും. അതുകൊണ്ട് തന്നെ പലരും പലതും തുറന്നുപറയാന്‍ ആഗ്രഹിക്കില്ല.' ഇല്യാന വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മാതാവ് മോശമായി പെരുമാറി. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതില്‍ ഉത്തരമൊന്നും കൊടുത്തില്ല. അവരുടെ അഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. ചൂഷണം ചെയ്യലും പീഡനവും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇല്യാന പറഞ്ഞു. സംരക്ഷണവും അവസരവും ഇനിയുമുണ്ടാകുമെന്ന് ഉറപ്പാക്കിയാല്‍ റിച്ച ചന്ദയെപ്പോലെ നിരവധി പേര്‍ ഇതിനെതിരേ ശബ്ദമുയര്‍ത്താകാന്‍ തയാറാകും. എന്നാല്‍ ആരും സംരക്ഷണം നല്‍കാത്തതാണ് ഇത്തരക്കാരുടെ ബലമെന്നും ഇല്യാന കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ല. സിനിമ വേറെ സ്വകാര്യ ജീവിതം വേറെ എന്ന നിലപാടാണ് അപ്പോള്‍ സ്വീകരിക്കുക. അവള്‍ക്ക് ജോലി കൊടുക്കില്ല. ഇവിടെ ആരാണ് ഇര? സിനിമയിലെ വലിയവര്‍ ചെറിയവര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍ ഇല്യാന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു