ചലച്ചിത്രം

അജയിനെ വിഷമിപ്പിച്ചുകൊണ്ട് എന്തിനാണ് മകളെ വിദേശത്ത് അയച്ച് പഠിപ്പിക്കുന്നത്? മറുപടിയുമായി കജോള്‍

സമകാലിക മലയാളം ഡെസ്ക്

മൂത്തമകള്‍ നൈസയെ ഉന്നതപഠനത്തിനായി സിംഗപ്പൂരില്‍ അയക്കുന്നതില്‍ തന്നേക്കാള്‍ വിഷമം അജയ് ദേവ്ഗണ്ണിനായിരുന്നെന്ന് നടി കജോള്‍. മകളുടെ നല്ലതിനുവേണ്ടിയാണ് അവളെ വിദേശത്ത് അയച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് താരം പറഞ്ഞു.

മകളെ വിട്ടു നില്‍ക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അജയ്ക്കുണ്ടായ അത്ര വിഷമം എനിക്കുണ്ടായിരുന്നില്ല. കാരണം ഞാന്‍ വീട്ടില്‍ നിന്ന് മാറി ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നാണ് പഠിച്ചത്. മക്കളെ പിരിഞ്ഞിരിക്കുക എന്നത് എല്ലാ മാതാപിതാക്കള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഏറ്റവും അവസാനം അവര്‍ക്ക് ഇതുകൊണ്ട് ഗുണമുണ്ടാവുകയൊള്ളു. കജോള്‍ പറഞ്ഞു. കജോളിന്റേയും അജയ് ദേവ്ഗണ്ണിന്റേയും രണ്ട് മക്കളില്‍ മൂത്തമകളാണ് നൈസ. ഏഴ് വയസുകാരനായ ഇളയമകന്‍ യുഗ് മാതാപിതാക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസിക്കുന്നത്. 

കഴിഞ്ഞ മാസം മക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ വെച്ചാണ് കജോളും അജയും വിവാഹവാര്‍ഷികം ആഘോഷിച്ചത്. നൈസയെ ഹൈസ്‌കൂളില്‍ ആക്കിയതിന് ശേഷമാണ് ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. തന്റെ കുട്ടികളെ പിന്തുടര്‍ന്നതിനും അവരുടെ ഫോട്ടോ എടുത്തതിനും പാപ്പരാസിയെ രൂക്ഷമായ ഭാഷയിലാണ് കജോള്‍ വിമര്‍ശിച്ചത്. പലപ്പോഴും ഒരു പരിധിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും കജോള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്