ചലച്ചിത്രം

'16 വയസ് മുതലുള്ള പ്രണയങ്ങളില്‍ എല്ലാവരും എന്നെയാണ് വേണ്ടെന്നുവെച്ചത്, ഞാന്‍ ആരെയും ഉപേക്ഷിച്ചിട്ടില്ല'; പ്രണയത്തെക്കുറിച്ച് കങ്കണ 

സമകാലിക മലയാളം ഡെസ്ക്

ന്റെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയ ബന്ധങ്ങളെക്കുറിച്ചും പ്രണയതകര്‍ച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണൗത്ത്. നിരവധി പേരെ പ്രണയച്ചിട്ടുണ്ടെങ്കിലും ഇതുവരെ താന്‍ ആരെയും വേണ്ടെന്ന് വെച്ചിട്ടില്ലെന്നും എല്ലാവരും തന്നെയാണ് വേണ്ടന്നുവെച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. ന്യൂസ് 18 ന്റെ റൈസിംഗ് ഇന്ത്യ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു കങ്കണ. 

നടന്‍ ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ചും താരം പറഞ്ഞു. 'തന്റെ ജീവിതത്തെക്കുറിച്ച് എല്ലാകാര്യങ്ങളും എങ്ങനെയാണ് അറിയുന്നതെന്ന് എന്റെ കാമുകന്‍ ചോദിക്കാറുണ്ട്. അതൊരു മന്ത്രവാദമാണ്, ടെലിപതിക്. എന്റെ പ്രണയം ഒരു മനോരോഗിയാണ് പിന്നീട് അത് ശരിയായി. ഞാന്‍ മറ്റൊരാളെ കണ്ടെത്തും.' കങ്കണ പറഞ്ഞു. 

'തനിക്ക് നിരവധി പ്രണയങ്ങളുണ്ടായിരുന്നു. ഓരോ പ്രണയവും തകരുമ്പോഴും എന്റെ പ്രണയ ജീവിതം അവസാനിച്ചെന്നു കരുതും. പ്രണയം എനിക്ക് ശാരീരികം മാത്രമല്ല, അത് ആത്മീയവും പരിശുദ്ധവുമാണ്. ആ മനുഷ്യന്‍ നമ്മുടെ അടുത്തില്ലെങ്കില്‍ പോലും നമ്മുടെ ശരീരത്തിന്റെ ഓരോ അണുവും ഉണര്‍ന്നിരിക്കുന്ന ഫീല്‍ ശരിക്കും മനോഹരമാണ്.'

'16 വയസു മുതല്‍ 31 വയസുവരെ ഉണ്ടായിട്ടുള്ള പ്രണയങ്ങളില്‍ ഒരാളെ പ്പോലും തഴയാന്‍ എനിക്ക് കഴിഞ്ഞില്ല. എല്ലോഴും എന്നെയാണ് വേണ്ടെന്ന് വെക്കുന്നത്. എല്ലാവരും എന്നെവിട്ടു പോകും പക്ഷേ അവര്‍ തിരിച്ചു വരികയും ചെയ്യും എന്നാല്‍ ഞാന്‍ അവരെ വീണ്ടും സ്വീകരിക്കാറില്ല. കാരണം അപ്പോഴേക്കും മറ്റൊരു പരാജിതന്റെ അടുത്തേക്ക് ഞാന്‍ പോയിട്ടുണ്ടാകും.' കങ്കണ പറഞ്ഞു.സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദിനെ വിമര്‍ശിച്ച സ്വര ഭാസ്‌കറിന്റെ നിലപാടുകളേയും കങ്കണ പ്രശംസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ