ചലച്ചിത്രം

കടല്‍ത്തീരത്തും വെള്ളത്തിലും നിന്തിത്തുടിച്ച് പ്രിയങ്ക നായര്‍: മനോഹരമായ ഫോട്ടോഷൂട്ട് കാണാം

സമകാലിക മലയാളം ഡെസ്ക്

മിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക നായര്‍. ഏറെക്കാലം ചലച്ചിത്രലോകത്ത് നിന്ന് വിട്ടു നിന്ന താരം ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്. അതിനിടെ പ്രിയങ്ക നായരുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 

മലയാളത്തില്‍ സുഖമാണോ ദാവിദേ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. അതേസമയം തമിഴില്‍ നടി ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. തിയോര്‍ക്ക് അഞ്ചല്‍ എന്നാണ് പ്രിയങ്ക തമിഴില്‍ മടങ്ങിയെത്തുന്ന സിനിമയുടെ പേര്. ഐടി രംഗത്തെ കഥാപാത്രവുമായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.

തമിഴില്‍ അവാര്‍ഡ് നേടിയ വെയിലിനു ശേഷം കാത്തിരുന്ന പ്രേക്ഷകര്‍ക്കായി മികവുറ്റ കഥാപാത്രവുമായാണ് പ്രിയങ്ക തിയോര്‍ക്ക് അഞ്ചലില്‍ എത്തുന്നത്. നവീന്‍ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗിന്നസ് ഫിലിംസിന്റെ ബാനറില്‍ ശ്രീധര്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

ത്രില്ലര്‍ മൂവിയായ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു തന്നെ തമിഴ് സിനിമ ലോകത്തു നിന്നു വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ആവേകരമായ പ്രതികരണമാണ് പ്രേക്ഷക സമൂഹത്തില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു പ്രിയങ്ക പറഞ്ഞു. എംജിആറിന്റെ കൊച്ചുമകനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ യുവ സംവിധായകന്‍ ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോട്ടയം അച്ചായത്തിയായിയാണ് പ്രിയങ്ക എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍