ചലച്ചിത്രം

മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലറില്‍ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി 

സമകാലിക മലയാളം ഡെസ്ക്

കൈനിറയെ ചിത്രങ്ങളുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആരാധകരുടെ മെഗാസ്റ്റാര്‍ മമ്മൂക്ക. സ്ട്രീറ്റ് ലൈറ്റ് പുറത്തിറങ്ങിയതിന് ശേഷം താരത്തിന്റെ അടുത്ത ചിത്രമേതാണെന്ന ആരാധാകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെനീസിനൊപ്പമാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രം.

ഒരു ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ ചിത്രത്തിന് പേര് കണ്ടെത്തിയിട്ടില്ല. മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലര്‍ ചിത്രമായിരിക്കുമിത്. 39കാരനായ വിനോദ് മേനോന്‍ എന്ന കഥാപാത്രത്തെയായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. 

ഒരു ബിഗ്ബഡ്ജറ്റ് ചിത്രമായ ഇതില്‍ ആക്ഷന്‍, ഡ്രാമ, റൊമാന്‍സ്, ഹ്യൂമര്‍, സാഹസികത തുടങ്ങിയ എല്ലാ ചേരുവകളും ആവശ്യത്തിന് ഉണ്ടായിരിക്കും. ഇതൊരു മാസ് ത്രില്ലറായിട്ടായിരിക്കും ഒരുക്കുക. ഈ വര്‍ഷം അവസാനത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ഥമായൊരു കഥാപാത്രത്തിലായിരിക്കും മമ്മൂട്ടിയെത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിലെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഏതായാലും 2018 ഡിസംബറില്‍ കൊച്ചിയിലും ബാംഗ്ലൂരിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ