ചലച്ചിത്രം

'പുതുമുഖങ്ങള്‍ക്ക് 20 ലക്ഷം വരെ കൊടുക്കുമ്പോള്‍ എനിക്ക് തന്നത് അഞ്ച് ലക്ഷത്തില്‍ താഴെ, ഇത് വംശീയ വിവേചനമല്ലേ? ' കൂടുതല്‍ ആരോപണവുമായി സുഡുമോന്‍

സമകാലിക മലയാളം ഡെസ്ക്

തുച്ഛമായ പ്രതിഫലം നല്‍കി പറ്റിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നും ആരോപിച്ച് സുഡാനി ഫ്രാം നൈജീരിയയുടെ നിര്‍മാതാക്കള്‍ക്കെതിരേ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നിലെ കൂടുതല്‍ ആരോപണവുമായി നടന്‍ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. സാധാരണ മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക്  20 ലക്ഷം മുതല്‍ 10 ലക്ഷം വരെ പ്രതിഫലം ലഭിക്കുമ്പോള്‍ തനിക്ക് അഞ്ച് ലക്ഷത്തില്‍ താഴെയാണ് ലഭിച്ചതെന്ന് സാമുവല്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു. തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നാണം തോന്നുന്നെന്നും ഇത് വംശീയ അധിക്ഷേപമാണെന്നുമാണ് സാമുവല്‍ പറയുന്നത്. 

സിനിമ വിജയിച്ചാല്‍ നൈജീരിയയിലേക്ക് തിരിച്ചു പോകുന്നതിന് മുന്‍പ് കൂടുതല്‍ പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം മറന്ന മട്ടിലാണ് നിര്‍മാതാക്കള്‍ പെരുമാറുന്നതെന്ന് സാമുവല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പുതുമുഖ താരമല്ലെന്നും നൈജീരിയന്‍ സിനിമകളില്‍ അഭിനയിച്ചുള്ള പരിചയം തനിക്കുണ്ടെന്നുമാണ് താരം പറയുന്നത്. സുഡാനി ഫ്രം നൈജീരിയ തന്റെ പതിനാലാമത്തെ ചിത്രമാണെന്നും സാമുവല്‍ പറഞ്ഞു. നിര്‍മാതാക്കള്‍ വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേരളത്തിലെ മാധ്യമങ്ങളുടേയും പ്രേക്ഷകരുടേയും പിന്തുണ പ്രതീക്ഷിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും സാമുവല്‍ പറഞ്ഞു. 

നൈജീരിയയിലേക്ക് മടങ്ങിയതിന് ശേഷമാണ് നിര്‍മ്മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരെ വിമര്‍ശിച്ച് സാമുവല്‍ രംഗത്തെത്തിയത്. എന്നാല്‍ സംവിധായകന്‍ സക്കരിയ തനിക്ക് പിന്തുണ നല്‍കിയിരുന്നെന്നാണ് സാമുവല്‍ പറയുന്നത്. സിനിമയിലെ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ തുകയാണ് തനിക്ക് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആദ്യത്തെ പോസ്റ്റ്. മികച്ച പ്രതികരണവുമായി സിനിമ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ