ചലച്ചിത്രം

''നൈറ്റ് ​ഗൗണിൽ കാണണമെന്ന് ആ സംവിധായകൻ ആവശ്യപ്പെട്ടു'' ; തുറന്നുപറഞ്ഞ് നടി മഹി ​ഗിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ : സിനിമാ മേഖലയിലെ ( കാസ്റ്റിം​​ഗ് കൗച്ച് എന്ന പേരിലുള്ള) ലൈം​ഗിക ചൂഷണങ്ങളെക്കുറിച്ച് സിനിമാ നടിമാരുടെ തുറന്നു പറച്ചിലുകൾ തുടരുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് താരം മഹി ​ഗില്ലാണ് ഒടുവിൽ രം​ഗത്തെത്തിയത്. അഭ്രപാളിയിൽ ശക്തമായ വേഷങ്ങൾ ചെയ്ത തനിക്ക് യഥാർത്ഥ ജീവിതത്തിൽ അത്ര നല്ലതല്ലാത്ത അനുഭവങ്ങൾ ഉണ്ടായതായാണ് നടി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. 

അവസരം തേടി പല സംവിധായകരേയും കാണാന്‍ പോയിട്ടുണ്ട്. അവരില്‍ പലരുടെയും പേര് പോലും  ഓര്‍ക്കുന്നില്ല. ഞാന്‍ ആദ്യം ഒരു സല്‍വാര്‍ അണിഞ്ഞാണ് ഒരു സംവിധായകനെ കാണാന്‍ പോയത്. എന്നാല്‍ ഇത്തരം വേഷം ഇട്ട് എത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാന്‍ പോകുന്നില്ല എന്നായിരുന്നു അയാളുടെ മറുപടി. പിന്നെയൊരു സംവിധായകനെ കണ്ടപ്പോള്‍, എന്നെ നൈറ്റി ധരിച്ച് കാണണമെന്ന്  അയാള്‍ പറഞ്ഞു. 

നൈറ്റ് ഗൗണില്‍ കാണണം എന്ന് യാതൊരു മടിയുമില്ലാതെ ആവശ്യപ്പെടുന്ന വിഢ്ഢികളുടെ ലോകമാണ് ഇത്.  ഇവിടെ ഒരു പുതിയ നടിയുടെ ജീവിതം വലിയ കഷ്ടമാണ്..’ മഹി ​ഗിൽ സിനിമാരം​ഗത്തെ മോശം പ്രവണതകളെപ്പറ്റി തുറന്നടിച്ചു. ഇത്തരം കൂടിക്കാഴ്ചകൾ തനിക്ക് വളരെ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ താൻ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണ് ചെയ്യാറെന്ന് മഹി ​ഗിൽ പറഞ്ഞു. 

ഹിന്ദി, പഞ്ചാബി സിനിമകളിലാണ് മഹി ഏറ്റവും അധികം അഭിനയിച്ചത്. 2009 ൽ ഇറങ്ങിയ അനുരാഗ് കശ്യപിന്‍റെ ദേവ് ഡിയിലൂടെയാണ് മഹി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തിങ്മേൻഷു ധൂലിയയുടെ സാഹേബ് ബീവി ഔർ ​ഗാം​ഗ്സ്റ്റർ 3 ആണ് മഹിയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. കാസ്റ്റിം​ഗ് കൗച്ചിനെതിരെ തെലുങ്കിൽ യുവനടി അർധന​ഗ്നയായി പ്രതിഷേധിച്ചത് ഏറെ വാർത്തയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി